Quantcast

ഡൽഹി സ്ഫോടനം: ശക്തമായി അപലപിക്കുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    11 Nov 2025 7:11 PM IST

ഡൽഹി സ്ഫോടനം: ശക്തമായി അപലപിക്കുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്
X

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. മനുഷ്യരാശിക്കെതിരായ ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും ജമാഅത്തെ ഇസ്‌ലാമി പ്രതികരിച്ചു.

ദുരന്തത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആവശ്യപ്പെട്ടു.

അതേസമയം അന്വേഷണ ഏജൻസികൾക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകുന്നതായി അമിത് ഷാ അറിയിച്ചു. ഈ പ്രവൃത്തിയിൽ ഉൾപ്പെട്ട എല്ലാവരും ഞങ്ങളുടെ ഏജൻസികളുടെ പ്രത്യാഘാതം നേരിടേണ്ടി വരും എന്നും എക്‌സ് പോസ്റ്റിൽ പറഞ്ഞു.

അതേസമയം കേസിൻ്റെ അന്വേഷണം എൻഐഎക്ക് കൈമാറി. ഡൽഹി സ്‌ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഉമർ മുഹമ്മദിന്റെ മാതാവിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. സ്ഫോടനത്തിൽ ഉമർ മുഹമ്മദ് കൊല്ലപ്പെട്ടിരിന്നോ എന്ന് തിരിച്ചറിയാനാണ് നടപടി.

TAGS :

Next Story