Quantcast

'ജെഡിയു തീർന്നു, ബിഹാറില്‍ പാർട്ടി 10-12 സീറ്റുകളിലേക്ക് ഒതുങ്ങും': പുറത്താക്കിയതിന് പിന്നാലെ അനന്ത് സിങ് എംഎല്‍എ

നിതീഷ് കുമാറിന്റേതായിരുന്നു പാർട്ടി, അദ്ദേഹം സജീവമല്ലാത്ത സ്ഥിതിക്ക് പാർട്ടിയിൽ പിന്നെ എന്താണ് ബാക്കിയുള്ളതെന്നും അനന്ത് സിങ്‌

MediaOne Logo

Web Desk

  • Published:

    25 Oct 2026 2:25 PM IST

ജെഡിയു തീർന്നു, ബിഹാറില്‍ പാർട്ടി 10-12 സീറ്റുകളിലേക്ക് ഒതുങ്ങും: പുറത്താക്കിയതിന് പിന്നാലെ അനന്ത് സിങ് എംഎല്‍എ
X

പറ്റ്ന: ബിഹാറിലെ ഭരണകക്ഷിയായ ജനതാദൾ യുണൈറ്റഡിന് (ജെഡിയു) നേരെ കടുത്ത വിമർശനവുമായി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എംഎൽഎ അനന്ത് സിങ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു കേവലം 10 മുതൽ 12 സീറ്റുകൾ വരെയായി ചുരുങ്ങുമെന്നും പാർട്ടി ചിത്രത്തിൽ നിന്ന് പൂർണ്ണമായി ഇല്ലാതാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. താൻ സ്വന്തമായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അദ്ദേഹം സൂചന നൽകി.

ശനിയാഴ്ചയാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അനന്ത് സിങ്ങിനെ ജെഡിയു ആറു വർഷത്തേക്ക് പുറത്താക്കിയത്. ഈ നടപടിയിൽ തനിക്ക് യാതൊരു ഖേദവുമില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. നിലവിലെ പാർട്ടി നേതൃത്വത്തിന്റെ അധികാരത്തെ ചോദ്യം ചെയ്ത അദ്ദേഹം, മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റേതായിരുന്നു യഥാർത്ഥത്തിൽ ഈ പാർട്ടിയെന്നും എന്നാൽ തന്നെ പുറത്താക്കാൻ ചുക്കാൻ പിടിച്ച പുതിയ നേതാക്കൾക്ക് കീഴിൽ പാർട്ടിക്ക് അതിന്റെ രാഷ്ട്രീയ അടിത്തറ നഷ്ടപ്പെട്ടുവെന്നും കുറ്റപ്പെടുത്തി.

"ഈ പാർട്ടി നിതീഷ് കുമാറിന്റേതായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം സജീവമായ നേതൃത്വത്തിലില്ലാത്ത സ്ഥിതിക്ക് പാർട്ടിയിൽ പിന്നെ എന്താണ് ബാക്കിയുള്ളത്? എന്നെ പുറത്താക്കിയ ഈ നേതൃത്വത്തിലുള്ള ആരെങ്കിലും പാർട്ടിക്ക് വേണ്ടി എന്തെങ്കിലും സംഭാവന നൽകിയിട്ടുണ്ടോ?" എന്ന് അദ്ദേഹം ചോദിച്ചു. ഇനി അവർ 10-12 സീറ്റുകളിലേക്ക് ഒതുങ്ങും, ഞാൻ എന്തിനാണ് മറ്റെങ്ങോട്ടും പോകുന്നത്? സ്വന്തമായി പാർട്ടി ഉണ്ടാക്കും. ജെഡിയു തകർന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ കാര്യങ്ങൾ വ്യക്തമാകും''- അദ്ദേഹം പറഞ്ഞു.

ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ജനസുരാജ് പാർട്ടി സ്ഥാനാർത്ഥി അനുജ് സിങ്ങിനെ, അനന്ത് സിങ് പരസ്യമായി പിന്തുണച്ചതാണ് ജെഡിയു നേതൃത്വത്തെ ചൊടിപ്പിച്ചത്. ജെഡിയു ഔദ്യോഗിക സ്ഥാനാർത്ഥിയും പാര്‍ട്ടിയിലെ ശത്രവുമായ നീരജ് കുമാറിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഈ നീക്കം. പിന്നാലെയാണ് അചടക്ക ലംഘനം ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ പാര്‍ട്ടി രംഗത്ത് എത്തിയത്. അതേസമയം അനന്ത് സിങ്ങിന്റെ എംഎൽഎാംസ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു സ്പീക്കർക്ക് കത്തും നല്‍കിയിട്ടുണ്ട്.

TAGS :

Next Story