Quantcast

''കോൺഗ്രസിൽ ചേർന്നത് കാലത്തിന്റെ ആവശ്യം'': കനയ്യ കുമാർ

കോൺഗ്രസിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതെയുള്ളുവെന്നും പ്രശ്‌നങ്ങൾ പരിഹരിച്ച് പാർട്ടി തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-10-01 13:42:54.0

Published:

1 Oct 2021 4:15 PM IST

കോൺഗ്രസിൽ ചേർന്നത് കാലത്തിന്റെ ആവശ്യം: കനയ്യ കുമാർ
X

കോൺഗ്രസിൽ ചേർന്നത് കാലത്തിന്റെ ആവശ്യമെന്നും കോൺഗ്രസിന് ഇന്ത്യൻ ജനാധിപത്യത്തിൽ നിർണ്ണായക സ്ഥാനമുണ്ടെന്നും കനയ്യ കുമാർ. മീഡിയ വണിനോട് സംസാരിക്കവേയാണ് പുതുതായി കോൺഗ്രസിൽ ചേർന്ന മുൻ സി.പി.ഐ നേതാവ് ഇക്കാര്യം പറഞ്ഞത്.

സാഹചര്യം മാത്രമാണ് സി.പി.ഐ വിടാൻ കാരണമായതെന്നും അവരുമായി ഒരു പ്രശ്‌നവുമില്ലെന്നും കനയ്യ പറഞ്ഞു. സി.പി.ഐയോട് നന്ദി മാത്രമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതെയുള്ളുവെന്നും പ്രശ്‌നങ്ങൾ പരിഹരിച്ച് കോൺഗ്രസ് തിരിച്ചു വരുമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും കനയ്യ കുമാർ പറഞ്ഞു.

TAGS :

Next Story