Quantcast

കരൗളി കലാപം: പരസ്പരം കുറ്റപ്പെടുത്തി കോണ്‍ഗ്രസും ബിജെപിയും

സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ വസ്തുതാന്വേഷണ സംഘത്തെ ബിജെപി ഉടൻ നിയോഗിച്ചേക്കും

MediaOne Logo

Web Desk

  • Updated:

    2022-04-06 02:18:16.0

Published:

6 April 2022 1:40 AM GMT

കരൗളി കലാപം: പരസ്പരം കുറ്റപ്പെടുത്തി കോണ്‍ഗ്രസും ബിജെപിയും
X

ജയ്പൂര്‍: രാജസ്ഥാനിലെ കരൗളിയിലുണ്ടായ കലാപത്തെ ചൊല്ലി രാഷ്ട്രീയ വിവാദം ചൂട് പിടിക്കുന്നു . കോൺഗ്രസും ബിജെപിയും കലാപത്തിന്റെ ഉത്തരവാദിത്വം പരസ്പരം ആരോപിക്കുകയാണ്. സംഘർഷത്തെ കുറിച്ച് അന്വേഷിക്കാൻ വസ്തുതാന്വേഷണ സംഘത്തെ ബിജെപി ഉടൻ നിയോഗിച്ചേക്കും

രാജസ്ഥാനിലെ ക്രമസമാധാനനില തകർന്നു എന്ന പ്രചാരണവുമായി കലാപത്തിനു പിന്നാലെ ബിജെപി രംഗത്തിറങ്ങിയിരിക്കുകയാണ്. വോട്ട് ബാങ്ക് മുന്നിൽ കണ്ട് കോൺഗ്രസ് സർക്കാർ മുസ്‍ലിം പ്രീണനമാണ് നടത്തുന്നത് എന്ന് ബിജെപി ആരോപിച്ചു. കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം അവർക്ക് സഹായം ഒരുക്കുകയാണ് അശോക് ഗെഹ്‍ലോട്ട് സർക്കാർ ചെയ്യുന്നത് എന്ന് ബിജെപി നേതാവ് രാജേന്ദ്ര സിംഗ് റാത്തോഡ് കുറ്റപ്പെടുത്തി. റമദാന്‍ മാസം സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ ആരോപണം. നവരാത്രി കാലത്ത് പവർകട്ട് ഏർപ്പെടുത്തുകയും റമദാന്‍ ആഘോഷങ്ങൾക്ക് പവർകട്ട് ഒഴിവാക്കുകയും ചെയ്യുന്നത് സർക്കാരിന്‍റെ പ്രീണന നയമാണ് എന്നാണ് ബിജെപിയുടെ വാദം.

എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്ന് രാജസ്ഥാനിലെ കോൺഗ്രസ് നേതാവ് റാഷിദ് അൽവി ആരോപിച്ചു. ആരും തടയാൻ ഇല്ലാഞ്ഞിട്ടും കരൗളി കലാപത്തിലെ പ്രതികൾക്ക് എതിരെ കോൺഗ്രസ് എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന് ബിജെപി ചോദിക്കുന്നു. ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതികള്‍ക്കൊപ്പം രാജസ്ഥാനിലെ കോൺഗ്രസ് പ്രാദേശിക നേതാവ് മത് ലൂബ് അഹമ്മദിന്‍റെ മുഖവും ഉണ്ട്. സംസ്ഥാന സർക്കാരിന്‍റെ സഹായം ലഭിക്കുന്നതുകൊണ്ടാണ് മത്‍ലൂബിനെ പിടികൂടാൻ പൊലീസിന് കഴിയാത്തതെന്നും ബിജെപി കുറ്റപ്പെടുത്തി. കലാപത്തെ കുറിച്ച് അന്വേഷിക്കാൻ ബിജെപിയും വസ്തുതാന്വേഷണ സമിതി രൂപീകരിച്ചേക്കും. അഞ്ചംഗ സമിതി രൂപീകരിക്കാനാണ് ബിജെപിയുടെ നീക്കം.

Summary- A war of words between congress and BJP has emerged over Karauli clashes in Rajasthan

TAGS :

Next Story