Quantcast

കർണാടക അലന്ദ് വോട്ടർ തട്ടിപ്പ് കേസ്: വോട്ടർമാരെ ഒഴിവാക്കുന്നതിനായി സമർപ്പിച്ച ഓരോ വ്യാജ അപേക്ഷയ്ക്കും പണം നൽകിയതായി കണ്ടെത്തൽ

മണ്ഡലത്തിൽ രാഹുൽ ഗാന്ധി വോട്ടുചോരി ആരോപണം ഉയർത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    23 Oct 2025 7:20 AM IST

കർണാടക അലന്ദ് വോട്ടർ തട്ടിപ്പ് കേസ്: വോട്ടർമാരെ ഒഴിവാക്കുന്നതിനായി സമർപ്പിച്ച ഓരോ വ്യാജ അപേക്ഷയ്ക്കും പണം നൽകിയതായി കണ്ടെത്തൽ
X

ബംഗളൂരു: കർണാടക അലന്ദ് വോട്ടർ തട്ടിപ്പ് കേസിൽ വോട്ടർമാരെ ഒഴിവാക്കുന്നതിനായി സമർപ്പിച്ച ഓരോ വ്യാജ അപേക്ഷയ്ക്കും പണം നൽകിയതായി കണ്ടെത്തി. ഒരു അപേക്ഷക്ക് 80 രൂപയാണ് നൽകിയതായാണ് കണ്ടെത്തൽ.ഡാറ്റാ സെന്റർ ഓപ്പറേറ്റർക്ക് പണം ലഭിച്ചത് കർണാടക സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കണ്ടെത്തിയത്. ഇത്തരത്തിൽ 6,018 അപേക്ഷകൾകളാണ് സമർപ്പിച്ചത്. 4.8 ലക്ഷം രൂപയുടെ പണമിടപാട് നടന്നു. അലന്ദ് മണ്ഡലത്തിൽ രാഹുൽ ഗാന്ധി വോട്ടുചോരി ആരോപണം ഉയർത്തിയിരുന്നു.

2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ 6018 വോട്ടുകൾ വെട്ടിയതിന്റെ തെളിവുകളാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ രാഹുലിന്റെ വാർത്താസമ്മേളനത്തിലെത്തി അനുഭവം വിവരിച്ചു. മഹാരാഷ്ട്രയിലെ രാജൂരാ മണ്ഡലത്തിലുംസമാനമായ കൊള്ള നടന്നുവെന്ന് രാഹുൽ ആരോപിച്ചു. രജൂര മണ്ഡലത്തിൽ 6850 വ്യാജ വോട്ടുകളാണ് ചേർത്തത്. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഒഴിവാക്കലാണ് നടന്നതെങ്കിൽ മഹാരാഷ്ട്രയിലെ രജൂരയിൽ കൂട്ടിച്ചേർക്കലാണ് നടന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധി ഉയർത്തിയ ആരോപണം.

'കമ്മീഷൻ അവരുടെ ജോലി കൃത്യമായി ചെയ്യാത്തതുകൊണ്ടാണ് അത് ചൂണ്ടിക്കാട്ടേണ്ടി വരുന്നത്. എനിക്ക് പ്രതിബദ്ധത ഇന്ത്യയിലെ ജനങ്ങളോടാണ്. അത് ഞാൻ ചെയ്യുന്നത് ഭരണഘടന ഉയർത്തിയാണ്. ഇതിന് പിന്നിൽ ആരെന്നുള്ളത് കൃത്യമായ തെളിവുകളോടെ ഞാൻ പറയും. കൃത്യമായി തെളിവുകളോടെ ഉടൻതന്നെ ഹൈഡ്രജൻ ബോംബ് പുറത്തുവരും'- രാഹുല്‍ ഗാന്ധി പറഞ്ഞു.

TAGS :

Next Story