ഓഫീസിനുള്ളിൽ യുവതിയുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പുറത്ത്; കർണാടക ഡിജിപി വിവാദക്കുരുക്കിൽ, അന്വേഷണത്തിന് ഉത്തരവിട്ട് സിദ്ധരാമയ്യ
കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡിജിപി ആർ. രാമചന്ദ്ര റാവുവും ഒരു യുവതിയും ഓഫീസിൽ അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമാണ് 47 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്.

- Published:
19 Jan 2026 9:27 PM IST

ബംഗളൂരു: കര്‍ണാടക പൊലീസ് സേനക്ക് നാണക്കേടായി ഡിജിപിയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്.
കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് ഡിജിപി ആർ. രാമചന്ദ്ര റാവുവും ഒരു യുവതിയും ഓഫീസിൽ അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമാണ് 47 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. വിരമിക്കാന്‍ നാലുമാസം മാത്രം ബാക്കി നില്‍ക്കെയാണ് സംഭവം.
ഒളിക്യാമറ വെച്ചാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ വീഡിയോ ചിത്രീകരിച്ചത് എന്നാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിക്കെതിരെ കര്‍ശനനടപടിയുണ്ടാകമെന്നാണ് വിവരം.
രാമചന്ദ്ര റാവുവിന്റെ മകൾ രന്യാ റാവു സ്വർണക്കടത്തുകേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. മകളെ അന്ന് വഴിവിട്ട് സഹായിച്ചുവെന്ന ആരോപണത്തെത്തുടർന്ന് രാമചന്ദ്ര റാവു നിർബന്ധിതാവധിയിൽ പ്രവേശിച്ചിരുന്നു. സർവീസിൽ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് ഇയാളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്.
വീഡിയോ പുറത്തുവന്നതോടെ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയെ കാണാൻ രാമചന്ദ്ര റാവു ശ്രമിച്ചെങ്കിലും മന്ത്രി കാണാൻ കൂട്ടാക്കിയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പുറത്തുവന്ന വീഡിയോ വ്യാജമാണെന്നും അന്വേഷണം വേണമെന്നുമാണ് ഡിജിപി പറയുന്നത്. 'ഞാൻ ഞെട്ടിപ്പോയി, വീഡിയോ വ്യാജമാണ്. അഭിഭാഷകനെ കണ്ട് മറ്റു നടപടികൾ സ്വീകരിക്കും', രാമചന്ദ്ര റാവു പറഞ്ഞു. മറ്റു ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
Adjust Story Font
16
