Quantcast

ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛൻ മകളെ കഴുത്ത് ഞെരിച്ചു കൊന്നു

മരണവാർത്തയറിഞ്ഞ കാമുകൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

MediaOne Logo

Web Desk

  • Updated:

    2023-06-28 08:34:40.0

Published:

28 Jun 2023 12:45 PM IST

Karnataka man kills daughter for relationship with Dalit youth
X

ബെംഗളുരു: കർണാടകയിലെ കോലാർ ജില്ലയിൽ ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛൻ മകളെ കൊലപ്പെടുത്തി. ബോധഗുർകി സ്വദേശിനിയായ കീർത്തി (20) യാണ് കൊല്ലപ്പെട്ടത്. കീർത്തിയുടെ മരണവാർത്തയറിഞ്ഞ കാമുകൻ ഗംഗാധർ (24) ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി.

യാദവ സമുദായക്കാരിയായ കീർത്തിയും ഗംഗാധറും ഒരു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗംഗാധർ പെൺകുട്ടിയുടെ പിതാവ് കൃഷ്ണമൂർത്തിയെ വിവാഹത്തിനായി സമീപിച്ചിരുന്നു. എന്നാൽ കീർത്തിയുടെ മാതാപിതാക്കൾ അവരുടെ വിവാഹത്തിന് സമ്മതിച്ചില്ല. ഇതിനു പിന്നാലെ മകളും യുവാവും തമ്മിൽ കാണുന്നതും പിതാവ് വിലക്കിയിരുന്നു.

ചൊവ്വാഴ്ച കീർത്തിയും പിതാവും തമ്മിൽ ഈ വിഷയത്തിൽ വാക്കേറ്റമുണ്ടായി. അരിശം മൂത്ത പിതാവ് പെൺകുട്ടിയെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. സംഭവത്തിൽ കാമസമുദ്ര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

TAGS :

Next Story