Quantcast

പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ച് കര്‍ണ്ണാടക; ഗിരീഷ് കർണാഡിനെയും പി ലങ്കേഷിനെയും ഉള്‍പ്പെടുത്തി

'മതങ്ങള്‍' എന്നുള്ളത് 'ധര്‍മ്മം' എന്നാക്കി മാറ്റി. സനാതന്‍ ധര്‍മ്മ അധ്യായത്തിലേക്ക് കൂടുതലല്‍ വിവരങ്ങള്‍ ചേര്‍ക്കുകയുകയും ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2024-03-06 08:39:21.0

Published:

6 March 2024 8:18 AM GMT

Books representative image
X

കര്‍ണ്ണാടക: പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതിന് അനുമതി നല്‍കി കര്‍ണ്ണാടക സര്‍ക്കാര്‍. 2024-25 അധ്യയന വര്‍ഷം മുതല്‍ പുരോഗമന എഴുത്തുകാരുടെ കൃതികള്‍ ഉള്‍പ്പെടുത്തികൊണ്ട് പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കും. ഗിരീഷ് കര്‍ണാഡ്, പി ലങ്കേഷ്, ദേവനൂര്‍ മഹാദേവ, മുദ്നക്കൂട് ചിന്നസ്വാമി, നാഗേഷ് ഹെഗ്ഡെ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ച രോഹിത് ചക്രതീര്‍ത്ഥയുടെ കീഴിലുള്ള പാഠപുസ്തക പരിഷ്‌കരണ സമിതി ഒഴിവാക്കിയ എഴുത്തുക്കാരെയാണ് കര്‍ണ്ണാടക സര്‍ക്കര്‍ തിരികെ കൊണ്ടുവന്നത്.

'സനാതന ധര്‍മ്മ'ത്തെ ചുറ്റിപ്പറ്റിയുള്ള പ്രധാന മാറ്റങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഇതിനെ കുറിച്ചുള്ള വ്യക്തമായ നിര്‍വചനം നല്‍കുന്നുണ്ട്. മതങ്ങള്‍' എന്നുള്ളത് 'ധര്‍മ്മം' എന്നാക്കി മാറ്റി. സനാതന്‍ ധര്‍മ്മ അധ്യായത്തിലേക്ക് കൂടുതലല്‍ വിവരങ്ങള്‍ ചേര്‍ക്കുകയുകയും ചെയ്തു.

സനാതന ധര്‍മ്മത്തിന് എതിരായി ആളുകളെ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി എം.എല്‍.എ.യും മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ അശ്വത് നാരായണ്‍ പറഞ്ഞു.

1 മുതല്‍ 10 വരെ ക്ലാസുകളിലെ കന്നഡ ഒന്നാം ഭാഷ, 9, 10 ക്ലാസുകളിലെ കന്നഡ മൂന്നാം ഭാഷ, 6 മുതല്‍ 10 വരെ ക്ലാസുകളിലെ സോഷ്യല്‍ സയന്‍സ് എന്നീ പാഠപുസ്തകങ്ങളാണ് പരിഷ്‌കരിക്കുന്നത്. വിരമിച്ച പ്രൊഫസര്‍ മഞ്ജുനഥ് ജി ഹെഗേഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ശിപാര്‍ശ നല്‍കിയത്. 114 പുസ്തകങ്ങളില്‍ 44 കന്നഡ ഭാഷാപുസ്തകങ്ങള്‍ 70 സാമൂഹ്യ ശാസ്ത്ര പുസ്തകങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

സംസ്ഥാന സാംസ്‌കാരിക നായകരും ജ്ഞാനപീഠ പുരസ്‌കാര ജേതാക്കാളുടെ കൃതികളും ഇതില്‍ ഉള്‍പ്പെടുന്നു. ജൈനമതത്തെയും ബുദ്ധമതത്തെയും പരിചയപ്പെടുത്തുന്ന പുതിയ അധ്യായങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജമ്മു, കാശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രാജവംശങ്ങളെക്കുറിച്ചുള്ള പുതിയ അധ്യായങ്ങളും കൂട്ടിച്ചേര്‍ത്തു.

ഭരണഘടന, ലിംഗ സംവേദനക്ഷമത, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകം പരിഷ്‌കരിച്ചത്. തലക്കെട്ടുകളിലും ചില അധ്യായങ്ങളിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

TAGS :

Next Story