Quantcast

കർണാടകയിൽ പച്ചക്കറി ലോറി മറിഞ്ഞ് 10 മരണം

ഉത്തര കന്നഡ ജില്ലയിലെ യെല്ലപുരയിലാണ് അപകടമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    22 Jan 2025 10:25 AM IST

Karnataka Road Accident: 10 Killed
X

ഉത്തരകന്നഡ: കർണാടകയിൽ പച്ചക്കറി ലോറി മറിഞ്ഞ് 10 മരണം. 15പേർക്ക് പരിക്കേറ്റു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുരയിലാണ് അപകടമുണ്ടായത്. മൂടൽ മഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതോടെ ലോറി ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു.

സാവനൂരിൽനിന്ന് കുംത മാർക്കറ്റിലേക്ക് പച്ചക്കറി വിൽക്കാൻ പോകുന്നവരാണ് ലോറിയിലുണ്ടായിരുന്നത്. പച്ചക്കറി ലോഡിന് മുകളിലിരുന്ന് യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽ മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.


TAGS :

Next Story