Quantcast

ഡി.കെ ശിവകുമാർ പൂർണ തൃപ്തൻ, രണ്ടുപേരും ബംഗളൂരുവിലേക്ക് പോകുന്നത് ഒരേവിമാനത്തിൽ: കെ.സി വേണുഗോപാൽ

സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമായുള്ള ഫോർമുലക്കാണ് ഹൈക്കമാന്റ് രൂപം നൽകിയത്.

MediaOne Logo

Web Desk

  • Updated:

    2023-05-18 09:28:26.0

Published:

18 May 2023 2:52 PM IST

kc venugopal about karnataka cm formula
X

ബംഗളൂരു: സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയുള്ള ഫോർമുലയിൽ ഡി.കെ ശിവകുമാർ പൂർണ തൃപ്തനാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇരുവരും ഒരേ വിമാനത്തിലാണ് കർണാടകയിലേക്ക് മടങ്ങുന്നത്. അടിമുടി കോൺഗ്രസുകാരനാണ് ശിവകുമാർ. അദ്ദേഹത്തെ അറിയാത്തവരാണ് അനാവശ്യ പരാമർശങ്ങൾ നടത്തുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. അദ്ദേഹവും കഠിനമായി അധ്വാനിച്ച് നേടിയ വിജയമാണ്. മുഖ്യമന്ത്രി പദത്തിന് ആഗ്രഹമുണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റെന്താണെന്നും വേണുഗോപാൽ ചോദിച്ചു. അതേസമയം മുഖ്യമന്ത്രി പദവി രണ്ടരവർഷം വീതം പങ്കുവെക്കുമോ എന്നത് സംബന്ധിച്ച് പ്രതികരിക്കാൻ വേണുഗോപാൽ തയ്യാറായില്ല.

സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി.കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയുമായി ശനിയാഴ്ച്ച പുതിയ മന്ത്രിസഭ കർണാടകയിൽ അധികാരമേൽക്കും. ആറ് വകുപ്പുകളിൽ രണ്ട് സുപ്രധാന വകുപ്പുകൾ ശിവകുമാറിന് തന്നെ തീരുമാനിക്കാമെന്നും നേതൃത്വം അറിയിച്ചു. അഞ്ചാം ദിവസത്തിലേക്ക് നീണ്ട സമവായ ചർച്ചകളിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് തീരുമാനത്തിലെത്തിയത്.

TAGS :

Next Story