Quantcast

എയര്‍ ഇന്ത്യ വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്: ലോക്സഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി കെ.സി വേണുഗോപാല്‍

ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    12 Aug 2025 3:37 PM IST

എയര്‍ ഇന്ത്യ വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്: ലോക്സഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി കെ.സി വേണുഗോപാല്‍
X

ന്യൂഡല്‍ഹി: തിരുവനന്തപുരം-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന്റ അടിയന്തര ലാന്‍ഡിങ്ങില്‍ കെ.സി. വേണുഗോപാല്‍ എംപി ലോക്സഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി. ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടു.

'അടിയന്തര വിമാന ലാന്‍ഡിങ് ആരെയും കുറ്റപ്പെടുത്താനല്ല പോയത്. ഒരു മണിക്കൂര്‍ ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞിട്ടാണ് ക്യാപ്റ്റന്‍ അനോണ്‍സ് ചെയ്യുന്നത്. എന്തുകൊണ്ട് യാത്രക്കാര്‍ക്ക് അന്ന് നല്‍കിയില്ല. ലാന്‍ഡിങ്ങിന് തൊട്ട് മുന്‍പ് വീണ്ടും പറന്നുയര്‍ന്നു.

ക്യാപ്റ്റന്‍ തന്നെയാണ് പറഞ്ഞത് റണ്‍വേയില്‍ മറ്റൊരു വിമാനത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത്. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. വിഷയത്തില്‍ സ്പീക്കര്‍ക്കും കേന്ദ്ര മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്,' കെ.സി വേണുഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എഐസി2455 വിമാനമാണ് കഴിഞ്ഞദിവസം രാത്രി അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിന്റെ വെതര്‍ റഡാറില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്നാണ് അടിയന്തരമായി ഇറക്കിയത്.

കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ.രാധാകൃഷ്ണന്‍, റോബര്‍ട്ട് ബ്രൂസ് എന്നീ എംപിമാരും വിമാനത്തിലുണ്ടായിരുന്നു. സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്തുന്നതിനായി എയര്‍ ഇന്ത്യ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story