മലയാളി യുവതി ബംഗളൂരുവിൽ കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ

ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-11-29 14:58:28.0

Published:

29 Nov 2022 2:58 PM GMT

മലയാളി യുവതി ബംഗളൂരുവിൽ കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് പേർ അറസ്റ്റിൽ
X

ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവിൽ കൂട്ടബലാത്സംഗം ചെയ്തു. കേസിൽ ഒരു യുവതി ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. ഇവർക്ക് സഹായം ചെയ്ത യുവതിയും പൊലീസ് പിടിയിലായിട്ടുണ്ട്.

ബൈക്ക് ടാക്സി ഡ്രൈവറായ അറാഫത്ത്, സുഹൃത്ത് ഷഹാബുദ്ദീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ 23കാരി തിരികെ താമസസ്ഥലത്തേക്ക് പോകുന്നതിനാണ് ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. ബൈക്ക് ടാക്സിയുമായി എത്തിയ അറാഫത്ത് യുവതിയെ തന്റെ പെൺസുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ സുഹൃത്തായ ഷഹാബുദ്ദീനെ വിളിച്ചുവരുത്തി. ഇയാളും യുവതിയെ പീഡിപ്പിച്ചു.

വിവരങ്ങൾ പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയെ കാണാത്തതിനാൽ തിരഞ്ഞിറങ്ങിയ സുഹൃത്തുക്കളാണ് അവശ നിലയിൽ ഇവരെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇലക്ട്രോണിക് സിറ്റി പൊലീസിൽ പരാതി നൽകി. ഓൺലൈനിൽ ടാക്സി ബുക്ക് ചെയ്ത വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറാഫത്തിനെയും ഷഹാബുദ്ദീനെയും പിടികൂടിയത്.

TAGS :

Next Story