ബലി നൽകിയാൽ വിവാഹം നടക്കുമെന്ന് അന്ധവിശ്വാസം; 17 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന നാല് സ്ത്രീകൾ അറസ്റ്റിൽ
സഹോദരൻ്റെ കുട്ടിയെയാണ് ഇവർ കൊന്നത്

ജയ്പൂർ: വിവാഹം നടക്കാനായി 17 ദിവസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകിയ കേസിൽ രാജസ്ഥാനിലെ ജോധ്പൂരിൽ നാല് സ്ത്രീകൾ അറസ്റ്റിൽ. കുട്ടിയുടെ പിതാവിൻ്റെ സഹോദരീ ഭർതൃസഹോദരിമാരാണ് പിടിയിലായത്. വിവാഹം നടക്കാതായതോടെയാണ് ഇവർ കുട്ടിയെ ചവിട്ടി കൊന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയാൽ വിവാഹം ഉടൻ നടക്കുമെന്ന അന്ധവിശ്വാസത്തിന്റെ പേരിലാണ് കൊല. കുട്ടിയുടെ അമ്മയെ പൂട്ടി ഇട്ടായിരുന്നതായും പറയുന്നു. മഞ്ജു, ഗീത, മംമ്ത, രാമേശ്വരി എന്നിവരാണ് അറസ്റ്റിലായത്.
മരണത്തിന് മുമ്പ് കുഞ്ഞിന് ക്രൂരമായ മർദനമേറ്റിരുന്നു. കുഞ്ഞിന്റെ കൈ കാലുകൾ ഒടിച്ചതായും പറയുന്നു. കൊലപാതകത്തിന് മന്ത്രവാദ ആചാരങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ത്രീകൾ പതിവായി മന്ത്രവാദ ചടങ്ങുകൾ നടത്തിയിരുന്നതായും പിതാവ് പറഞ്ഞു. ആചാരപരമായ കൊലപാതകത്തിന് സമാനമാണിതെന്നും അധികൃതർ പറയുന്നു.
ഒരു സ്ത്രീ തന്റെ മടിയിൽ ഒരു കുഞ്ഞിനെ പിടിച്ച് ജപിക്കുന്ന വീഡിയോ വൈറലാവുകയും ചെയ്തു. അവരുടെ ചുറ്റും ഇരുന്ന മറ്റ് സ്ത്രീകളും ജപത്തിൽ പങ്കുചേരുകയും ചെയ്തു, ഇത് നാടോടി ദേവതയായ ഭേരുവിനെ വിളിച്ചതായിരിക്കാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്ന എൻഡിടിവി റിപ്പോർട്ട് ചെയ്തു.
Adjust Story Font
16

