പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ഇന്ന് ഡല്‍ഹിയിലെത്തും
കെപിസിസി സെക്രട്ടറിമാരുടെ പ്രഖ്യാപനവും ഉടന്‍ നടത്താനാണ് നീക്കം

ന്യൂഡല്‍ഹി: പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ഇന്ന് ഡല്‍ഹിയിലെത്തും. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി കെപിസിസി അധ്യക്ഷനും വര്‍ക്കിംഗ് പ്രസിഡണ്ടുമാരും പുനഃസംഘടനയുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് എത്തുന്നത്.
ഡല്‍ഹിയിലുള്ള എംപിമാരുടെ അഭിപ്രായവും തേടും. അതിനുശേഷം എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. കെപിസിസി സെക്രട്ടറിമാരുടെ പ്രഖ്യാപനവും ഉടന്‍ നടത്താനാണ് നീക്കം.
ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വര്‍ക്കിങ് പ്രസിഡന്റുമാരും തമ്മില്‍ ഇന്നും നാളെയും കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്തുക. ഡിസിസിമാരെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ടുള്ള ആശയവിനിമയത്തിലും ചര്‍ച്ചയുണ്ടാകും.
Next Story
Adjust Story Font
16

