സമയക്കുറവ്: മാസപ്പടി കേസിലെ ഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി
ഏപ്രിൽ 23 നാണ് ഹരജി വീണ്ടും പരിഗണിക്കുക

ന്യുഡൽഹി: സമയക്കുറവ് ചൂണ്ടിക്കാട്ടി മാസപ്പടി കേസ് പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി. ഏപ്രിൽ 23 നാണ് കേസ് പരിഗണിക്കുക. ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെച്ച കേസാണ് മാസപ്പടി കേസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി ചെയ്യാത്ത സേവനത്തിന് സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റി എന്നാണ് കേസ്.
എസ്എഫ്‌ഐഒയുടെ തുടർ നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹരജിയും ഉപഹരജികളുമാണ് ഇന്ന് പരിഗണിക്കേണ്ടിരുന്നത്. ഈ ഹരജികളാണ് സമയക്കുറവ് ചൂണ്ടിക്കാട്ടി ഏപ്രിൽ 23 ലേക്ക് മാറ്റിയിരിക്കുന്നത്.
Next Story
Adjust Story Font
16

