Quantcast

ലഖിംപൂര്‍ ഖേരി സംഭവത്തിൽ കർഷകർക്കെതിരെയുള്ള കുറ്റപത്രം തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ബി.ജെ.പി

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് കർഷകർ വാദിക്കുമ്പോഴാണ് കർഷകർക്കെതിരെ കുറ്റപത്രം

MediaOne Logo

Web Desk

  • Published:

    22 Jan 2022 1:07 AM GMT

ലഖിംപൂര്‍ ഖേരി സംഭവത്തിൽ കർഷകർക്കെതിരെയുള്ള കുറ്റപത്രം തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ ബി.ജെ.പി
X

ലഖിംപൂര്‍ ഖേരി സംഭവത്തിൽ കർഷകർക്കെതിരെയുള്ള കുറ്റപത്രം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ബി.ജെ.പി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ചൂടിലായിരിക്കെയാണ് രണ്ടാമത്തെ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് കർഷകർ വാദിക്കുമ്പോഴാണ് കർഷകർക്കെതിരെ കുറ്റപത്രം.

കർഷകർക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് പ്രത്യേക അന്വേഷണ സംഘം രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചത്. രണ്ടു ബി.ജെ.പി പ്രവര്‍ത്തകരുടെയും ഡ്രൈവറുടെയും കൊലപാതകത്തില്‍ 4 കര്‍ഷകരെ പ്രതിയാക്കിയാണ് കുറ്റപത്രം. 1300 പേജുളള കുറ്റപത്രത്തില്‍ ഏഴ് കര്‍ഷകരുടെ പേരാണുളളത്. കൊലപാതകം, കലാപത്തിന് ആഹ്വാനം ചെയ്യല്‍ ഉള്‍പ്പടെയുളള കുറ്റങ്ങള്ളാണ് ചുമത്തിയത്.അവതാര്‍ സിങ്, രജ്ജിത് സിങ്, സോനു സിങ് എന്നിവര്‍ക്ക് എസ്‌.ഐ.ടി ക്ലീന്‍ ചിറ്റ് നല്‍കി. കൃത്യത്തില്‍ മൂവരുടെയും പങ്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. കുറ്റപത്രം പരിഗണിച്ച കോടതി ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തില്‍ മൂവരെയും മോചിപ്പിച്ചു.അഞ്ച് കര്‍ഷകരെയും മാധ്യമ പ്രവര്‍ത്തകനെയും വാഹനം ഇടിപ്പിച്ച കൊലപ്പെടുത്തിയതിനു ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകനുള്‍പ്പടെ 13 പേര്‍ക്കെതിരെ എസ്‌.ഐ.ടി നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പശ്ചിമ യു.പിയിലാണ് ലഖിംപൂര്‍ സംഭവം ബി.ജെ.പിക്ക് തലവേദന സൃഷ്ടിക്കുന്നത്.

TAGS :

Next Story