Quantcast

ലതാ മങ്കേഷ്‌കറിന് കോവിഡ്; ഐ.സി.യുവിൽ പ്രവേശിപ്പിച്ചു

പ്രായം കണക്കിലെടുത്താണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ

MediaOne Logo

Web Desk

  • Updated:

    2022-01-11 09:08:37.0

Published:

11 Jan 2022 1:46 PM IST

ലതാ മങ്കേഷ്‌കറിന് കോവിഡ്; ഐ.സി.യുവിൽ പ്രവേശിപ്പിച്ചു
X

ഗായിക ലതാ മങ്കേഷ്‌കർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.92 കാരിയായ ലതാമങ്കേഷ്‌കറുടെ പ്രായം കണക്കിലെടുത്താണ് അവരെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ബന്ധുക്കൾ പറഞ്ഞു.

നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും പ്രായം കണക്കിലെടുത്ത് ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചതെന്നും കുടുംബം അറിയിച്ചു. അവർക്ക് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. കടുത്ത ശ്വാസതടസത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ലതാമങ്കേഷ്‌കർ. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്.

TAGS :

Next Story