ലിംഗായത്ത് വിഭാഗം വിവേചനങ്ങൾക്ക് എതിരായ ഉയർന്നുവന്ന മതം: മഠാധിപതി സന്യാസിമാർ
ന്യൂനപക്ഷ മതങ്ങൾക്ക് ഭരണഘടനാ അംഗീകാരം നൽകുന്നതുപോലെ, ലിംഗായത്ത് മതത്തിനും ഭരണഘടനാ അംഗീകാരം നൽകണമെന്ന് സന്യാസിമാർ ആവശ്യപ്പെട്ടു

മംഗളൂരു: ലിംഗായത്ത് എന്നത് സനാതന ധർമത്തിൽ നിന്നുള്ള വേർപിരിയലല്ല, സമൂഹത്തിൽ നിലനിൽക്കുന്ന ജാതി, വർണ വിവേചനങ്ങൾക്ക് എതിരായി ഉയർന്നുവന്ന ഒരു മതമാണെന്ന് വിവിധ ലിംഗായത്ത് മഠങ്ങളുടെ അധിപന്മാരായ സന്യാസിമാർ. ലിംഗായത്ത് മഠാധിപതി യൂണിയൻ കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി 'ബസവ സംസ്‌കൃതി അഭിയാൻ' കാമ്പയിന്റെ ഭാഗമായി ഉഡുപ്പി ടൗൺ ഹാളിൽ സംഘടിപ്പിച്ച വചന ചർച്ചയിൽ സംസാരിക്കുകയായിരുന്നു സ്വാമിമാർ.
ലിംഗായത്ത് മതം ഹിന്ദു ധർമത്തിന്റെയോ സനാതന ധർമത്തിന്റെയോ ഭാഗമല്ല. അതൊരു സ്വതന്ത്ര വിശ്വാസമാണെന്നും ഭാൽക്കി ഹിരേമഠ് സൻസ്ഥാനിലെ ഡോ. ബസവലിംഗ പട്ടദേവരു പറഞ്ഞു. ലിംഗായത്ത് ഒരു ജാതിയല്ല, അതൊരു സമ്പൂർണ മതമാണ്. മതം ഒരു കാര്യമാണ്, ജാതി മറ്റൊന്നാണ്. ജാതി ഇരുട്ട് പോലെയാണ്, മതം വെളിച്ചവും. ജാതിയുടെ ഇരുട്ട് അകറ്റാൻ, മതത്തിന്റെ വെളിച്ചം ആവശ്യമാണ്.
ന്യൂനപക്ഷ മതങ്ങൾക്ക് ഭരണഘടനാ അംഗീകാരം നൽകുന്നതുപോലെ, ലിംഗായത്ത് മതത്തിനും ഭരണഘടനാ അംഗീകാരം നൽകണമെന്ന് സന്യാസിമാർ ആവശ്യപ്പെട്ടു. ഇത് ഒരു പ്രതിഷേധമല്ല, തങ്ങളുടെ അവകാശമാണെന്നും പട്ടദേവരു പറഞ്ഞു. ഹുലസുരു മഠത്തിലെ ശിവാനന്ദ സ്വാമി, ഹൊസദുർഗ കുഞ്ചിതിഗ മഹാസംസ്ഥാന മഠത്തിലെ ശാന്തവീർ മഹാസ്വാമി, ഭാൽക്കി ഹിരേമഠം സൻസ്ഥാനിലെ ഗുരുബസവ പട്ടദേവരു, നവൽഗുണ്ട് ഗവിമഠം ധാർവാഡിലെ ബസവലിംഗ സ്വാമി, കലബുറുഗിയിലെ വീരസിദ്ധ ശിവയോഗി ദേവരു, കലബുറഗിയിലെ വീരസിദ്ധ ശിവയോഗി ദേവാസ്, ഷൺമുഖ ശിവയോഗി ദേവാസ്, ഷൺമുഖ ശിവയോഗി. ബെലഗാവി, ബസവകല്യണിലെ ബസവരാജ ദേവരു, മമ്മിഗട്ടിയിലെ ബസവാനന്ദ സ്വാമി എന്നിവർ പ്രസംഗിച്ചു.
Adjust Story Font
16

