Quantcast

ബൈജൂസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി മെസ്സി

'എല്ലാവര്‍ക്കും വിദ്യാഭ്യാസ'മെന്ന ബൈജൂസിന്‍റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാണ് മെസ്സി

MediaOne Logo

Web Desk

  • Updated:

    2022-11-04 05:16:30.0

Published:

4 Nov 2022 5:14 AM GMT

ബൈജൂസിന്‍റെ ബ്രാന്‍ഡ് അംബാസഡറായി മെസ്സി
X

എഡ്യു ടെക്ക് കമ്പനിയായ ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി അര്‍ജന്‍റീനയുടെ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി. 'എല്ലാവര്‍ക്കും വിദ്യാഭ്യാസ'മെന്ന ബൈജൂസിന്‍റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായിട്ടാണ് ലയണല്‍ മെസ്സിയെ നിയമിച്ചത്. ബൈജൂസ് മെസ്സിയുമായി കരാറില്‍ ഒപ്പുവെച്ചു.

"ഞങ്ങളുടെ ഗ്ലോബല്‍ അംബാസഡര്‍ എന്ന നിലയില്‍ മെസ്സിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ആവേശവും അഭിമാനവുമുണ്ട്. താഴേതട്ടില്‍ നിന്ന് വളര്‍ന്നാണ് അദ്ദേഹം വിജയിച്ച കായികതാരമായത്. ബൈജൂസ് ഇന്ന് ശാക്തീകരിച്ചുകൊണ്ടിരിക്കുന്ന 5.5 മില്യണ്‍ കുട്ടികള്‍ക്ക് ആ അവസരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എക്കാലത്തെയും മികച്ച കളിക്കാരന്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും മികവുള്ള വ്യക്തി കൂടിയാണ്. മെസ്സിയുടെ പങ്കാളിത്തം ദശലക്ഷക്കണക്കിന് ആളുകളെ കൂടുതല്‍ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കും"- ബൈജൂസിന്‍റെ സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു.

ബൈജൂസിന്റെ ജഴ്‌സി ധരിച്ച് ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് നില്‍ക്കുന്ന മെസ്സിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബൈജൂസ് മെസ്സിയെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ച് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഖത്തര്‍ ലോകകപ്പിന്‍റെ ഔദ്യോഗിക സ്‌പോണ്‍സര്‍ കൂടിയാണ് ബൈജൂസ്.

"ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ജീവിതത്തെ മാറ്റും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ബൈജൂസ് കരിയര്‍ വെട്ടിത്തെളിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ പ്രചോദനമാകാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു"- എന്നാണ് മെസ്സിയുടെ പ്രതികരണം.

Summary- Edtech major BYJU's has roped in football star Lionel Messi as the first global brand ambassador of its social impact arm Education For All, the company said on Friday.

TAGS :

Next Story