ഒന്നാം സ്ഥാനത്ത് ദക്ഷിണേന്ത്യൻ നഗരം; രാജ്യത്തിലെ ഏറ്റവും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടിക പുറത്ത്
ആദ്യ പത്തിൽ മൂന്ന് ദക്ഷിണന്ത്യൻ നഗരങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്

Photo| Special Arrangement
ന്യൂഡൽഹി: രാജ്യത്തിലെ ഏറ്റവും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടിക പുറത്ത്. പുതുതായി പുറത്തിറങ്ങിയ സ്വച്ഛ് സർവേക്ഷൻ 2025 റിപ്പോർട്ടിലാണ് മാലിന്യ സംസ്കരണം, പൊതു ശുചിത്വം തുടങ്ങിയ സൂചികകളെ അടിസ്ഥാനമാക്കി പട്ടിക തയാറാക്കിയിരിക്കുന്നത്.
ആദ്യ പത്തിൽ മൂന്ന് ദക്ഷിണന്ത്യൻ നഗരങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. 4823 പോയിന്റോടെ തമിഴ്നാട്ടിലെ മധുരൈ ആണ് രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരമായി രേഖപ്പെടുത്തിയത്. 6,822 പോയിന്റുമായി ചെന്നൈ മൂന്നാമതും 6,842 പോയിന്റുള്ള ബംഗളൂരു അഞ്ചാമതുമാണ്.
തലസ്ഥാനമായ ഡൽഹിയും വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്തുണ്ട്. അതേസമയം ഗ്രേറ്റർ മുംബൈ എട്ടാം സ്ഥാനത്താണ്. നഗരനിർമാണത്തിലും മാലിന്യനിർമാർജനത്തിലും അടിസ്ഥാനപരമായ വീഴ്ചകൾ വ്യക്തമാകുന്നുവെന്നതാണ് റിപ്പോർട്ടിന്റെ സൂചന.
1. മധുരൈ – 4823
2. ലുധിയാന – 5272
3. ചെന്നൈ – 6822
4. റാഞ്ചി – 6835
5. ബംഗളൂരു – 6842
6. ധൻബാദ് – 7196
7. ഫരീദാബാദ് – 7329
8. ഗ്രേറ്റർ മുംബൈ – 7419
9. ശ്രീനഗർ – 7488
10. ഡൽഹി – 7920
മാലിന്യ സംസ്കരണം, പൊതുശുചിത്വം, പൗരപങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് തയ്യാറാക്കിയത്. കൃത്യമായി ആസൂത്രണം ചെയ്യാതെയുള്ള നഗര വികസനം, കാര്യക്ഷമമല്ലാത്ത മാലിന്യ നിർമാർജനം, പൗരന്മാരുടെ അശ്രദ്ധ എന്നിവയാണ് റാങ്കിംഗിൽ ഇത്തവണത്തെ പ്രധാന വെല്ലുവിളികളായി കണ്ടെത്തിയിട്ടുള്ളത്.
Adjust Story Font
16

