Quantcast

ഡൽഹി സ്ഫോടനം: മുന്‍കരുതല്‍ നടപടികളും സുരക്ഷയും കര്‍ശനമാക്കാന്‍ ലഫ്. ഗവര്‍ണറുടെ നിര്‍ദേശം

സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പ്പനയില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിർദേശം

MediaOne Logo

Web Desk

  • Published:

    21 Nov 2025 11:32 AM IST

ഡൽഹി സ്ഫോടനം:  മുന്‍കരുതല്‍ നടപടികളും സുരക്ഷയും കര്‍ശനമാക്കാന്‍ ലഫ്. ഗവര്‍ണറുടെ നിര്‍ദേശം
X

ന്യൂ ഡൽഹി: ഡൽഹി സ്ഫോടന പശ്ചാത്തലത്തിൽ മുന്‍കരുതല്‍ നടപടികളും സുരക്ഷയും കര്‍ശനമാക്കാന്‍ ലഫ്. ഗവര്‍ണറുടെ നിര്‍ദേശം. ഡല്‍ഹി ചീഫ് സെക്രട്ടറിക്കും ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്കും വി.കെ സക്സേന കത്തുനല്‍കി.

കൂടുതല്‍ അളവില്‍ അമോണിയം നൈട്രേറ്റ് വാങ്ങുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടേയും ഫോട്ടോകളും ഉറപ്പാക്കണം. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കണം. ആശുപത്രി ജീവനക്കാരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.

വിദേശരാജ്യങ്ങളില്‍നിന്ന് മെഡിക്കല്‍ യോഗ്യത നേടിയവരുടെ വിവരങ്ങള്‍ പൊലീസ് സൂക്ഷിക്കണം. സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പ്പനയില്‍ ജാഗ്രത പുലര്‍ത്തണം. വാഹനത്തിന്‍റെ യഥാര്‍ഥ ഉടമയും റജിസ്റ്റേര്‍ഡ് ഉടമയും രണ്ട‌ുപേര്‍ ആകാന്‍ പാടില്ല എന്നിങ്ങനെയാണ് നിർദ്ദേശം.

TAGS :

Next Story