Quantcast

മധ്യപ്രദേശിൽ ബി.ജെ.പി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചു

വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് അടക്കം നിരവധിപേർ രംഗത്തെത്തി.

MediaOne Logo

Web Desk

  • Published:

    4 July 2023 6:19 PM IST

Madhya Pradesh BJP Leader Urinates On Tribal Mans Face
X

ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന ബി.ജെ.പി നേതാവിന്റെ വീഡിയോ വൈറലാവുന്നു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് അപമാനകരമായ സംഭവം നടന്നതെന്ന് 'ഫ്രീ പ്രസ് ജേർണൽ' റിപ്പോർട്ട് ചെയ്തു.

ബി.ജെ.പി നേതാവായ പർവേശ് ശുക്ലയാണ് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്. ഇയാൾ സിദ്ധി ബി.ജെ.പി എം.എൽ.എ കേദാർ നാഥ് ശുക്ലയുടെ അടുത്ത അനുയായി ആണെന്നാണ് വിവരം.

കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് അടക്കം നിരവധിപേരാണ് വീഡിയോ ഷെയർ ചെയ്തത്. ഇതാണോ നിങ്ങളുടെ ആദിവാസി സ്‌നേഹം? എന്തുകൊണ്ടാണ് പ്രതിയെ തിരിച്ചറിഞ്ഞിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ തയ്യാറാവാത്തത്? തുടങ്ങിയ ചോദ്യങ്ങൾ മുഖ്യമന്ത്രി പൃഥിരാജ് ചൗഹാനോട് ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.


TAGS :

Next Story