Quantcast

'ദി കശ്മീർ ഫയൽസ്' സിനിമ കാണാൻ പൊലീസുകാർക്ക് അവധി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ

സിനിമ കാണാൻ പൊലീസുകാർക്ക് അവധി നൽകുമെന്നും അതിനുള്ള നിർദേശങ്ങൾ പൊലീസ് ഡയറക്ടർ ജനറൽ സുധീർ സക്‌സേനയ്ക്ക് നൽകിയയതായി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-03-14 11:46:38.0

Published:

14 March 2022 11:34 AM GMT

ദി കശ്മീർ ഫയൽസ് സിനിമ കാണാൻ പൊലീസുകാർക്ക് അവധി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ
X

'ദി കശ്മീർ ഫയൽസ്' എന്ന സിനിമ കാണാൻ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാൻ ചിത്രത്തിന്റെ വിനോദനികുതി ഒഴിവാക്കിയതായി അറിയിച്ചിരുന്നു.

സിനിമ കാണാൻ പൊലീസുകാർക്ക് അവധി നൽകുമെന്നും അതിനുള്ള നിർദേശങ്ങൾ പൊലീസ് ഡയറക്ടർ ജനറൽ സുധീർ സക്‌സേനയ്ക്ക് നൽകിയയതായി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.പാകിസ്ഥാൻ പിന്തുണയോടെ ഭീകരർ കശ്മീരിലെ ഹിന്ദുക്കളെ കൊലപ്പെടുത്തുകയും അതിനെതുടർന്ന് പലായനം ചെയ്യുന്ന കശ്മീർ ഹിന്ദുക്കളുടെ പ്രയാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിവേക് അഗ്‌നിഹോത്രിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

90 കളിൽ കശ്മീരി ഹിന്ദുക്കൾ അഭിമുഖീകരിച്ച വേദനയും കഷ്ടപ്പാടും അതിജീവനത്തിനുളള പോരാട്ടവും ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിച്ചതായി മുഖ്യമന്ത്രി ചൗഹാൻ ട്വിറ്ററിൽ കുറിച്ചിരുന്നു. സിനിമ പരമാവധി ആളുകൾ കാണേണ്ടതിനാലാണ് വിനോദനികുതി ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി തുടങ്ങിയവരാണ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചത്.

TAGS :

Next Story