Quantcast

മലയാളി യുവാവ് ബംഗ്ലൂരുവില്‍ മുങ്ങി മരിച്ചു

ജ്യേഷ്ഠന്‍ അല്‍ത്താഫിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കുളിക്കാനെത്തിയ അജ്മല്‍ കയത്തില്‍ പെടുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-19 13:58:42.0

Published:

19 Sept 2023 7:25 PM IST

മലയാളി യുവാവ് ബംഗ്ലൂരുവില്‍ മുങ്ങി മരിച്ചു
X

ബംഗ്ലൂരു: നെലമംഗലയില്‍ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കൊല്ലം ശാസ്താംകോട്ട വിളയിയില്‍ കിഴക്കയില്‍ സിദ്ദിഖിന്റെ മകന്‍ അജ്മല്‍ (20) ആണ് മരിച്ചത്. നെലമംഗല മൈലനഹള്ളിയില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ജ്യേഷ്ഠന്‍ അല്‍ത്താഫിനും സുഹൃത്തുക്കള്‍ക്കുമൊപ്പം കുളിക്കാനെത്തിയ അജ്മല്‍ കയത്തില്‍ പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്‌നിരക്ഷാ സേന ടീം എത്തി ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കരക്കെത്തിച്ചത്.നെലമംഗലയില്‍ എല്‍.ജി. കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മാതാവ്: സഫീന, സഹോദരി: അല്‍ഫി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഓള്‍ ഇന്ത്യ കെ.എം.സി.സി തുമകുരു പ്രവര്‍ത്തകരായ മുജീബ്, ബഷീര്‍, ഹംസ എന്നിവരുടെ നേതൃത്വത്തില്‍ സ്വദേശത്തേക്ക് കൊണ്ടു പോയി.

TAGS :

Next Story