Quantcast

ഡൽഹിയിൽനിന്ന് ദുബായിലേക്കുള്ള വിമാനം അടിയന്തരമായി പാകിസ്താനിലിറക്കി

സ്‌പേസ്‌ജെറ്റ് ബി737നാണ് തകരാറുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2022-07-05 12:08:13.0

Published:

5 July 2022 2:48 PM IST

ഡൽഹിയിൽനിന്ന് ദുബായിലേക്കുള്ള വിമാനം അടിയന്തരമായി പാകിസ്താനിലിറക്കി
X

ന്യൂഡൽഹി: ഡൽഹിയിൽനിന്ന് ദുബായിലേക്കുള്ള സ്‌പേസ്‌ജെറ്റ് വിമാനം ഇലക്ട്രിക് തകരാർ, ഇന്ധന ടാങ്കിലെ അസ്വാഭികത എന്നിവ മൂലം പാകിസ്താനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കി. ഇൻഡിക്കേറ്റർ ലൈറ്റ് പ്രവർത്തന രഹിതമായതും ഇന്ധന ടാങ്കിൽ ഇന്ധനം അസ്വാഭാവികമായി കുറയുന്നതായി കണ്ടതുമാണ് വിമാനം ഇറക്കാനിടയാക്കിയത്. സ്‌പേസ്‌ജെറ്റ് ബി737നാണ് തകരാറുണ്ടായത്. യാത്രക്കാർ സുരക്ഷിതരാണെന്നും അവരെ ദുബായിലേക്ക് കൊണ്ടുപോകാൻ സൗകര്യം ഒരുക്കിയതായും വിമാന കമ്പനി അധികൃതർ അറിയിച്ചു.


150 യാത്രികർ സഞ്ചരിച്ച വിമാനത്തിനുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷൻ) ഉത്തരവിട്ടിട്ടുണ്ട്.


മൂന്നു ദിവസം മുമ്പ് ഡൽഹി-ജബൽപൂർ സ്‌പേസ്‌ജെറ്റ് കാബിനിൽ പുക കണ്ടതിനെ തുടർന്ന് അടിയന്തരമായി ഡൽഹിയിൽ ഇറക്കിയിരുന്നു.



TAGS :

Next Story