Quantcast

ട്രെയിനിനടിയിലൂടെ പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ തീവണ്ടി നീങ്ങി; പിന്നീട് സംഭവിച്ചത്!

രണ്ടാം പ്ലാറ്റ്‌ഫോമിൽ നിന്ന് തൊട്ടടുത്തുള്ള പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ട്രാക്കിൽ ഒരു ഗുഡ്സ് ട്രെയിൻ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    17 Nov 2025 9:04 AM IST

ട്രെയിനിനടിയിലൂടെ പ്ലാറ്റ്‌ഫോമിലേക്ക്  കടക്കുന്നതിനിടെ തീവണ്ടി നീങ്ങി; പിന്നീട് സംഭവിച്ചത്!
X

ഹൈദരാബാദ്: മേൽപ്പാലമുണ്ടെങ്കിലും റെയിൽവെപ്പാളം മുറിച്ചുകടക്കുന്നത് ചിലര്‍ക്കൊരു ശീലമാണ്. അപകടം ക്ഷണിച്ചുവരുത്തുകയാണ് ഇത്തരക്കാര്‍ ശീലം ചെയ്യുന്നത്. തെലങ്കാനയിലെ മഹാബുബാബാദ് ജില്ലയിലെ കേസമുദ്രം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോ കാഴ്ചക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തുകയാണ്. നിർത്തിയിട്ടിരുന്ന ഒരു ഗുഡ്‌സ് ട്രെയിനിനടിയിലൂടെ പ്ലാറ്റ്‌ഫോം കടക്കാൻ ശ്രമിച്ച ഒരാൾ, ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ മരണത്തിൻ്റെ വക്കിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങൾ.

ട്രെയിൻ മുഴുവനായും തലയ്ക്ക് മുകളിലൂടെ കടന്നുപോകുമ്പോൾ ട്രാക്കുകൾക്കിടയിൽ നിശ്ചലനായി കിടന്ന ആ മനുഷ്യൻ്റെ സാഹസികത സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്.

രണ്ടാം പ്ലാറ്റ്‌ഫോമിൽ നിന്ന് തൊട്ടടുത്തുള്ള പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ട്രാക്കിൽ ഒരു ഗുഡ്സ് ട്രെയിൻ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ട്രെയിനിനടിയിലൂടെ അപ്പുറം കടക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ട്രെയിൻ നീങ്ങിത്തുടങ്ങി. ട്രെയിൻ മുഴുവൻ കടന്നുപോകുമ്പോൾ ആ മനുഷ്യൻ പാളങ്ങൾക്കിടയിൽ അനങ്ങാതെ കിടക്കുന്നത് കാണാം. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവർ അലർച്ചയോടെ നിലവിളിക്കുന്നതും കേൾക്കാം. ട്രെയിൻ പോകുന്നതുവരെ അയാൾ ശ്വാസമടക്കിപ്പിടിച്ച് കിടക്കുകയാണ്. തുടർന്ന് റെയിൽവേ ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറ്റുകയായിരുന്നു.

TAGS :

Next Story