Quantcast

ഇലക്ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; അച്ഛനും മകളും മരിച്ചു

ഷോര്‍ട്ട് സര്‍ക്യൂട്ടാവാം പൊട്ടിത്തെറിക്കു കാരണമെന്നാണ് കരുതുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-03-26 12:05:20.0

Published:

26 March 2022 5:23 PM IST

ഇലക്ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; അച്ഛനും മകളും മരിച്ചു
X

തമിഴ്‌നാട് വെല്ലൂരിൽ ചാർജിന് വെച്ച ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. ദുരൈവർമ (49) മകൾ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. രാത്രിയില്‍ ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തീപിടിത്തത്തിലെ പുക ശ്വസിച്ചാവാം ഉറങ്ങുകയായിരുന്ന ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പുലര്‍ച്ചെ ഒരു മണിയോടെയാണ് തീ കണ്ടതെന്നും ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചെന്നും അയല്‍വാസികള്‍ പറയുന്നു. ഇ- ബൈക്കിലെ തീ തൊട്ടടുത്ത പെട്രോള്‍ ബൈക്കിലേക്കും പടര്‍ന്നതിനാല്‍ നാട്ടുകാര്‍ക്ക് അണയ്ക്കാനായില്ല. അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ അച്ഛനും മകളും മരിച്ച നിലയിലായിരുന്നു. ഇവര്‍ക്കും കാര്യമായ പൊള്ളല്‍ ഏറ്റിട്ടില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ടാവാം പൊട്ടിത്തെറിക്കു കാരണമെന്നാണ് കരുതുന്നത്. പഴയ സോക്കറ്റിലാണ് ഇ ബൈക്കിന്റെ ചാർജർ പ്ലഗ് ചെയ്തിരുന്നത്. ബൈക്ക് ചാര്‍ജ് ചെയ്യാന്‍ മാത്രമുള്ള ശേഷി സോക്കറ്റിന് ഉണ്ടായിരുന്നില്ലെന്നാണ് സൂചന.

TAGS :

Next Story