Quantcast

ഭാര്യ ആൺസുഹൃത്തിനൊപ്പം പോയി; നാല് വയസുകാരിയായ മകളെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

കർണാടകയിലെ കോലാറിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് ലോകേഷ് നാല് വയസുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.

MediaOne Logo

Web Desk

  • Published:

    6 Nov 2025 5:05 PM IST

ഭാര്യ ആൺസുഹൃത്തിനൊപ്പം പോയി; നാല് വയസുകാരിയായ മകളെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
X

ബംഗളൂരു: ഭാര്യ ആൺസുഹൃത്തിനൊപ്പം പോയതിന് പിന്നാലെ മകളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. കർണാടകയിലെ കോലാറിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് 37 കാരനായ ലോകേഷ് നാല് വയസുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. കോലാറിലെ മുൽബാഗലിലുള്ള ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളജിന് സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. നിഹാരികയുടെ മൃതദേഹം റോഡരികിൽ നിർത്തിയിട്ടിരുന്ന ഉപേക്ഷിക്കപ്പെട്ട കാറിനുള്ളിലും ലോകേഷിന്റേത് ഒരു മരത്തിന് സമീപത്തുമായിരുന്നു.

നാല് വർഷം മുമ്പാണ് ലോകേഷ് നവ്യശ്രീ എന്ന യുവതിയെ വിവാഹം കഴിച്ചത്. മുൽബാഗൽ താലൂക്കിലെ മുഡിയനുരു ഗ്രാമത്തിലാണ് ഇവർ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ലോകേഷ് നവംബർ നാല് മുൽബാഗൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തനിക്ക് ലോകേഷിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്നും തന്നെ അന്വേഷിക്കേണ്ടതില്ലെന്നും കുറിപ്പ് എഴുതിവെച്ചാണ് നവ്യശ്രീ പോയത്.

മകളെ നന്നായി നോക്കണമെന്നും പൊലീസ് ഇടപെട്ടാലും തിരിച്ചുവരില്ലെന്നും നവ്യശ്രീ പറഞ്ഞിരുന്നു. പരാതി നൽകിയ ശേഷം രാത്രി എട്ട് മണിയോടെ കാറിലാണ് ലോകേഷ് പുറത്തേക്ക് പോയതെന്ന് പൊലീസ് പറഞ്ഞു. ലോകേഷിന്റെ പിതാവിന്റെ പരാതിയിൽ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മുഡിയനുരു ഗ്രാമത്തിൽ തന്നെയുള്ള മുരളി എന്ന യുവാവുമായി നവ്യശ്രീ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നവംബർ നാലിനാണ് ഇവർ വീട്ടിൽ നിന്ന് പോയത്. പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

TAGS :

Next Story