Quantcast

പീഡനക്കേസ് പിൻവലിച്ചില്ല; കാമുകിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി തടാകത്തിൽ തള്ളി-യുവാവും ഭാര്യയും അറസ്റ്റിൽ

മഹാരാഷ്ട്രയിലെ പൽഗാറിലാണ് സംഭവം.

MediaOne Logo

Web Desk

  • Published:

    13 Sept 2023 4:31 PM IST

പീഡനക്കേസ് പിൻവലിച്ചില്ല; കാമുകിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി തടാകത്തിൽ തള്ളി-യുവാവും ഭാര്യയും അറസ്റ്റിൽ
X

മുംബൈ: പീഡനക്കേസ് പിൻവലിക്കാത്തതിന് കാമുകിയെ ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലെ പൽഗാറിലാണ് സംഭവം. സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റായ നൈന മഹത് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നൈനയുടെ കാമുകൻ മനോഹർ ശുക്ല (43), ഭാര്യ പൂർണിമ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ അഞ്ചു വർഷമായി മനോഹറും നൈനയും തമ്മിൽ അടുപ്പത്തിലായിരുന്നു. സിനിമയിൽ കോസ്റ്റിയൂം ഡിസൈനറാണ് ശുക്ല. മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു നൈന. തന്നെ വിവാഹം കഴിക്കണമെന്ന് നൈന നിരന്തരം ശുക്ലയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശുക്ല ഇതിന് സമ്മതിക്കാതെ വന്നതോടെ നൈന പീഡനക്കേസ് ഫയൽ ചെയ്തു. കേസ് പിൻവലിക്കാൻ ശുക്ല ആവശ്യപ്പെട്ടെങ്കിലും നൈന അതിന് തയാറായില്ല.

നൈനയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി 150 കിലോമീറ്ററോളം ശുക്ലയും ഭാര്യയും സ്‌കൂട്ടറിൽ സഞ്ചരിച്ചു. തുടർന്ന് ഗുജറാത്തിലെ വൽസദ് തടാകത്തിൽ മൃതദേഹം ഒഴുക്കിയെന്നും പൊലീസ് പറഞ്ഞു. സംശയം ഒഴിവാക്കാൻ രണ്ടര വയസുള്ള മകളെയും ഒപ്പം കൂട്ടിയതായാണ് വിവരം.

TAGS :

Next Story