Quantcast

മദ്യലഹരിയിൽ വിഷപാമ്പിനെ പിടിച്ച് അഭ്യാസപ്രകടനം; യുവാവിന് ദാരുണാന്ത്യം

പുതുവത്സരാഘോഷത്തിനിടെയായിരുന്നു പാമ്പിന്റെ കടിയേറ്റത്

MediaOne Logo

Web Desk

  • Published:

    1 Jan 2023 2:55 PM IST

മദ്യലഹരിയിൽ വിഷപാമ്പിനെ പിടിച്ച് അഭ്യാസപ്രകടനം; യുവാവിന് ദാരുണാന്ത്യം
X

ചെന്നൈ: പുതുവത്സരാഘോഷത്തിനിടെ പാമ്പുകടിയേറ്റ് യുവാവിന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കടലൂരാണ് സംഭവം. മണികണ്ഠൻ എന്നയാളാണ് പാമ്പുകടിയേറ്റ് മരിച്ചതെന്ന് 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു. മദ്യലഹരിയിലായിരുന്ന മണികണ്ഠൻ വിഷപാമ്പിനെയെടുത്ത് ആളുകൾക്ക് മുന്നിൽ അഭ്യാസം നടത്തുന്നതിനിടെയാണ് കടിയേറ്റത്.

സമീപത്തെ കുറ്റിക്കാട്ടിൽ പാമ്പ് ഇഴയുന്ന പാമ്പിനെ മണികണ്ഠൻ കൈയിലെടുക്കുകയായിരുന്നു. പാമ്പിനെ പിടിക്കരുതെന്ന് സമീപത്തുള്ളവർ മുന്നറിയിപ്പ് നൽകിയെങ്കിലും മണികണ്ഠൻ പാമ്പിനെ പിടികൂടുകയായിരുന്നു. അതിനെ ഉയർത്തിക്കാട്ടി ചുറ്റും കൂടിനിന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്താനും ശ്രമിച്ചു. ഇതിനിടയിലാണ് പാമ്പ് കൈയിൽ കടിച്ചത്. എന്നാൽ കടിയേറ്റിട്ടും ഇതെന്റെ പുതുവത്സര സമ്മാനം എന്ന് വിളിച്ച് അയാൾ ആർത്തുവിളിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ നിമിഷങ്ങൾക്കകം അയാൾ കുഴഞ്ഞുവീണു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പാമ്പിനെ പിടികൂടി ഡോക്ടർമാരെ കാണിക്കാൻ കൂടെ കൊണ്ടുവന്ന സുഹൃത്തിനും കബിലനും കടിയേറ്റു. ചാക്ക് തുറക്കാൻ ശ്രമിക്കുമ്പോഴാണ് സുഹൃത്തിന് കടിയേറ്റത്. ഇയാൾ കടലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

TAGS :

Next Story