Quantcast

ക്ഷേത്രത്തിൽ പ്രാർഥിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കട്‌നയിലെ ക്ഷേത്രത്തിലാണ് സംഭവം. രാജേഷ് മെഹാനി എന്നയാളാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    4 Dec 2022 4:39 PM IST

ക്ഷേത്രത്തിൽ പ്രാർഥിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
X

കട്‌നി: മധ്യപ്രദേശിൽ ക്ഷേത്രത്തിൽ പ്രാർഥിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കട്‌നയിലെ ക്ഷേത്രത്തിലാണ് സംഭവം. രാജേഷ് മെഹാനി എന്നയാളാണ് മരിച്ചത്. വിഗ്രഹത്തെ പ്രദിക്ഷണം ചെയ്ത ശേഷം ഇയാൾ പ്രാർഥിക്കാനായി ഇരുന്നു. പിന്നീട് എഴുന്നേൽക്കാൻ കഴിഞ്ഞില്ല.

15 മിനിറ്റോളം ഇയാൾ അനങ്ങാത്തത് ശ്രദ്ധയിൽപ്പെട്ട പൂജാരി അടക്കമുള്ളവർ എത്തി ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സൈലന്റ് അറ്റാക്കിനെ തുടർന്നാണ് രാജേഷ് മരിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്.

TAGS :

Next Story