Quantcast

മംഗളൂരു ബാങ്ക് കൊള്ള: പ്രതികൾ തമിഴ്​നാട്ടിൽനിന്ന്​ പിടിയിൽ

15 കോടിയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയുമായിരുന്നു സംഘം കവർന്നത്

MediaOne Logo

Web Desk

  • Updated:

    2025-01-20 15:40:08.0

Published:

20 Jan 2025 8:29 PM IST

മംഗളൂരു ബാങ്ക് കൊള്ള: പ്രതികൾ തമിഴ്​നാട്ടിൽനിന്ന്​ പിടിയിൽ
X

മംഗളൂരു: മംഗളൂരുവിൽ ബാങ്ക് കൊള്ളയടിച്ച കേസിൽ പ്രതികൾ പിടിയിൽ. അന്തർസംസ്ഥാനമോഷ്ടാക്കളുടെ സംഘമാണ് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ പിടിയിലായത്. മുരുഗാണ്ടി തേവർ, പ്രകാശ് എന്ന ജോഷ്വ, മണിവണ്ണൻ എന്നീ മൂന്ന് പ്രതികളാണ് പിടിയിലായത്. ബാക്കിയുള്ള രണ്ട് പ്രതികൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

പ്രതികൾ അന്തർസംസ്ഥാനമോഷ്ടാക്കളാണെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു. മോഷണത്തിനുപയോഗിച്ച ഫിയറ്റ് കാർ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഇവരുടെ കയ്യിൽ നിന്ന് ഒരു വാളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്. കേസിലെ മറ്റ് രണ്ട് പ്രതികളും പ്രദേശവാസികളാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. തദ്ദേശവാസികളുടെ സഹായമില്ലാതെ കൊള്ള നടത്താൻ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഉള്ളാളിന് സമീപമുള്ള കോട്ടേക്കർ കാർഷിക സഹകരണ ബാങ്കിൽ നിന്ന് 15 കോടിയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയുമായിരുന്നു സംഘം കവർന്നത്. ബാങ്ക് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച നടന്നത്.

TAGS :

Next Story