Quantcast

'കോൺഗ്രസിന്‍റേത് നിലവാരമില്ലാത്ത രാഷ്ട്രീയ അവസരവാദം'; ടിവികെയെ പിന്തുണച്ചതിനെതിരെ മണിശങ്കര്‍ അയ്യര്‍

തെരഞ്ഞെടുപ്പിൽ എതിർത്ത ഒരു പാർട്ടിയുമായി അധികാരത്തിന് വേണ്ടി മാത്രം സഖ്യമുണ്ടാക്കുന്നത് ഗുണകരമാകില്ലെന്നും അയ്യര്‍ മുന്നറിയിപ്പ് നൽകി

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-05-08 15:43:38.0

Published:

8 May 2026 8:48 PM IST

കോൺഗ്രസിന്‍റേത് നിലവാരമില്ലാത്ത രാഷ്ട്രീയ അവസരവാദം; ടിവികെയെ പിന്തുണച്ചതിനെതിരെ  മണിശങ്കര്‍ അയ്യര്‍
X

ഡൽഹി: ടിവികെയുമായി കൈ കോർക്കാനുള്ള കോൺഗ്രസിന്‍റെ നീക്കം രാഷ്ട്രീയമായി തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ . കാലങ്ങളായി കൂടെനിന്ന ഡിഎംകെയെ ഉപേക്ഷിച്ച് പുതിയൊരു പാർട്ടിയെ സ്വീകരിച്ചത് കോൺഗ്രസിന്‍റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോൺഗ്രസിന്‍റെ നീക്കം ഭീകരവും നിലവാരമില്ലാത്ത രാഷ്ട്രീയ അവസരവാദവും ആണെന്ന് മണിശങ്കർ അയ്യർ വിശേഷിപ്പിച്ചു.മഹാത്മാഗാന്ധി ഉദ്ദേശിച്ചത് ധാർമികതയിലധിഷ്ഠിതമായ ഭരണമാണെന്നും ഇപ്പോൾ കോൺഗ്രസ് കാണിക്കുന്നത് രാഷ്ട്രീയ ലാഭം നോക്കിയുള്ള വഞ്ചനയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ വിജയിയുടെ പാർട്ടിയെ എതിർത്ത കോൺഗ്രസ്, ഇപ്പോൾ ഭരണത്തിൽ പങ്കാളിയാകാൻ വേണ്ടി മാത്രം അങ്ങോട്ട് ചാടിയത് ശരിയല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിൽ എതിർത്ത ഒരു പാർട്ടിയുമായി അധികാരത്തിന് വേണ്ടി മാത്രം സഖ്യമുണ്ടാക്കുന്നത് ഗുണകരമാകില്ലെന്നും അയ്യര്‍ മുന്നറിയിപ്പ് നൽകി. തമിഴ്‌നാട്ടിലെ ഈ നീക്കം ദേശീയതലത്തിൽ കോൺഗ്രസിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് മണിശങ്കർ അയ്യരുടെ പക്ഷം.

അതേസമയം തമിഴ്നാട്ടിൽ നടൻ വിജയ് മുഖ്യമന്ത്രിയാകും. സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമായ 118 എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ചു. ഇടത് പാർട്ടികളും വിസികെയും ടിവികെക്ക് പിന്തുണ നൽകി. മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് വിജയ് അൽപസമയത്തിനകം ഗവർണറെ കാണും.

മന്ത്രിസഭയുടെ ഭാഗമാകേണ്ടെന്നാണ് ഇടത് പാർട്ടികളുടെ തീരുമാനം. ടിവികെയെ പിന്തുണച്ച കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഡിഎംകെ ഇൻഡ്യാസഖ്യം വിട്ടേക്കും. ലോക്സഭയിൽ ഡിഎംകെ, എംപിമാർക്കായി പ്രത്യേക ബ്ലോക്ക് വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കനിമൊഴി കത്ത് നൽകി.

TAGS :

Next Story