Quantcast

മണിപ്പൂർ സംഘർഷം; ഇംഫാൽ വെസ്റ്റിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു

തൗബാൽ, ചുരചന്ദ്പൂർ, കാങ്പോക്പി മേഖലകളിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-08-31 03:13:11.0

Published:

31 Aug 2023 8:41 AM IST

മണിപ്പൂർ സംഘർഷം; ഇംഫാൽ വെസ്റ്റിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു
X

പ്രതീകാത്മക ചിത്രം

ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിലെ ഇംഫാലിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. ആയുധശാലയിൽ നിന്ന് മോഷണം പോയ ആയുധങ്ങൾ ഉൾപ്പടെയാണ് പൊലീസ് പിടിച്ചെടുത്തത്. തോക്കുകളും, വെടിയുണ്ടകളും, ഗ്രനേഡുകളും, മറ്റ് സ്ഫോടക വസ്തുക്കളും ഉൾപ്പടെയുളള ആയുധങ്ങളാണ് പിടിച്ചെടുത്തത്. തൗബാൽ, ചുരചന്ദ്പൂർ, കാങ്പോക്പി മേഖലകളിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്.

TAGS :

Next Story