മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അഞ്ചു ജില്ലകളില്‍ കര്‍ഫ്യൂ
മെയ്‌തെയ് സംഘടന ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് വിവിധ ഇടങ്ങളില്‍ പ്രതിഷേധം

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. മെയ്‌തെയ് സംഘടന ആരംഭായ് തെംഗോലിന്റെ നേതാവിനെ അറസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് വിവിധ ഇടങ്ങളില്‍ പ്രതിഷേധം. 5 ജില്ലകളില്‍ 5 ദിവസത്തേക്ക് ഇന്റര്‍നെറ്റ് റദ്ദാക്കി. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍, ബിഷ്ണുപുര്‍, കാക്ചിങ് എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത്. ഉത്തരവ് ഇന്നലെ രാത്രി 11.45 മുതാണ് പ്രാബല്യത്തില്‍ വന്നത്. 5 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ആരംഭായ് തെംഗോലിന്റെ ആര്‍മി ചീഫ് എന്നറിയപ്പെടുന്ന കാനന്‍ മെയ്‌തെയ് എന്ന വ്യക്തിയെയാണ് എന്‍ ഐ എയും മണിപ്പര്‍ പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ നൂറ് കണക്കിന് ആുകളാണ് പൊലീസിന്റെ വാഹനവ്യൂഹം തടയാന്‍ തെരുവിലിറങ്ങിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ത്തു.
2023 മെയ് മൂന്നിന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ആക്രമങ്ങള്‍ക്ക് ശേഷം പ്രചാരത്തില്‍ എത്തിയ സായുധ റാഡിക്കല്‍ ഗ്രൂപ്പാണ് ആരംഭായ് തെംഗോല്‍. 2023 മെയ്യില്‍ നടന്ന സംഘര്‍ഷങ്ങളില്‍ 250 ആളുകളാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരി 13 മുതലാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
Adjust Story Font
16

