Quantcast

മണിപ്പൂരിൽ സംഘര്‍ഷം രൂക്ഷം; എൻ. ബീരേൻസിംഗിന്‍റെ സ്വകാര്യ വസതിക്കുനേരെ ആക്രമണ ശ്രമം

ആക്രമണ ശ്രമത്തിന് പിന്നാലെ വസതിക്ക്‌ പുറത്ത് സുരക്ഷ ശക്തമാക്കി

MediaOne Logo

Web Desk

  • Published:

    29 Sept 2023 6:52 AM IST

manipur violence
X

മണിപ്പൂരില്‍ നിന്നുള്ള ദൃശ്യം

ഇംഫാല്‍: മണിപ്പൂരിൽ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു .മണിപ്പൂർ മുഖ്യമന്ത്രി എൻ. ബീരേൻസിംഗിന്‍റെ സ്വകാര്യ വസതിക്കുനേരെ ആക്രമണ ശ്രമം.പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി പൊലീസ് കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും നടത്തി. ആക്രമണ ശ്രമത്തിന് പിന്നാലെ വസതിക്ക്‌ പുറത്ത് സുരക്ഷ ശക്തമാക്കി .

ബിരേന്‍ സിങിന്‍റെ ഇംഫാൽ ഈസ്റ്റിലെ വസതിക്കുനേരെയാണ് ജനക്കൂട്ടം ആക്രമണം നടത്താൻ ശ്രമിച്ചത്. 400 പേരോളം വരുന്ന സംഘം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസും അര്‍ധസൈനിക വിഭാഗവും ചേർന്നു തടഞ്ഞു.പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായി കണ്ണീര്‍ വാതകവും ലാത്തിചാര്‍ജും നടത്തി.സൈനിക നടപടിയില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായിയാണ് സൂചന. സംഭവത്തിന് പിന്നാലെ സ്ഥലത്തു മണിപ്പുർ പൊലീസ് സുരക്ഷ ശക്തമാക്കി .അതേസമയം രണ്ടു വിദ്യാർഥികളുടെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

വിദ്യാർഥികളെ കൊലപ്പെടുത്തിയ സംഘത്തെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. കുറ്റവാളികളെ ഉടൻ പിടികൂടി ശിക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയതായി ബിരേന്‍ സിംഗ് അറിയിച്ചു.കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയം ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്ന് ബിരേൻ സിംഗ് വ്യക്തമാക്കി.

TAGS :

Next Story