Quantcast

യു.പിയില്‍ ബി.ജെ.പി പരാജയപ്പെടും; കോണ്‍ഗ്രസുമായി സഖ്യമില്ല: അഖിലേഷ് യാദവ്

‘വലിയ പാര്‍ട്ടികളുമായുള്ള സഖ്യം സമാജ്‌വാദി പാര്‍ട്ടിക്ക് സുഖകരമായ അനുഭവങ്ങളല്ല സമ്മാനിച്ചത്. ഇനി ഒരിക്കലും അത്തരം പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ല,’ അഖിലേഷ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-06-23 10:20:05.0

Published:

23 Jun 2021 10:01 AM GMT

യു.പിയില്‍ ബി.ജെ.പി പരാജയപ്പെടും; കോണ്‍ഗ്രസുമായി സഖ്യമില്ല: അഖിലേഷ് യാദവ്
X

വരാനിരിക്കുന്ന യു.പി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും യു.പി. മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് എതിര്‍പ്പുകളുയരുകയാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അഖിലേഷ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായോ ബി.എസ്.പിയുമായോ സഖ്യമുണ്ടാക്കില്ലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

'വലിയ പാര്‍ട്ടികളുമായുള്ള സഖ്യം സമാജ്‌വാദി പാര്‍ട്ടിക്ക് സുഖകരമായ അനുഭവങ്ങളല്ല സമ്മാനിച്ചത്. ഇനി ഒരിക്കലും അത്തരം പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ല,' അഖിലേഷ് പറഞ്ഞു. 403 സീറ്റുകളുള്ള യു.പി. നിയമസഭയില്‍ ഇത്തവണ 300 സീറ്റുകള്‍ നേടി സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്നും അഖിലേഷ് പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവർ സമാജ്‌വാദി പാർട്ടിക്ക് വോട്ട് ചെയ്യാന്‍ അഭ്യർത്ഥിക്കുന്നു. കോൺഗ്രസ് പാർട്ടി വളരെ ദുർബലമാണ്, യു.പിയിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ അവര്‍ക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. "2017 ൽ ഞങ്ങൾക്ക് അവരുമായി നല്ല അനുഭവമല്ല ഉണ്ടായത് - അവർക്ക് 100 സീറ്റുകൾ നൽകി, പക്ഷേ ഞങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞില്ല. യു.പിയിലെ ജനങ്ങൾ കോൺഗ്രസിനെ നിരസിച്ചു." യു.പിയില്‍ കോൺഗ്രസ് പുനർനിർമിക്കുക എന്ന പ്രിയങ്ക ഗാന്ധി ദൗത്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുലായം സിംഗ് യാദവ് മറുപടി നൽകിയില്ല.

2024 ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.പി തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ 350 എണ്ണം സമാജ്‌വാദി പാർട്ടി ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story