'മാംസം കഴിക്കുന്നവർ സ്വയം മൃഗസ്‌നേഹികൾ എന്ന് വിളിക്കുന്നു': തെരുവ് നായ കേസിൽ ഡൽഹി സര്‍ക്കാര്‍ സുപ്രിം കോടതിയിൽ
ആരും മൃഗങ്ങളെ വെറുക്കുന്നവരല്ലെന്നും തുഷാര്‍ മേത്ത

ഡൽഹി: മാംസം കഴിക്കുന്നവരാണ് സ്വയം മൃഗസ്‌നേഹികൾ എന്ന് വിളിക്കുന്നതെന്ന് ഡൽഹി സര്‍ക്കാര്‍ സുപ്രിം കോടതിയിൽ തെരുവ് നായകളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുകയായിരുന്നു കോടതി. ആളുകൾ മാംസം കഴിക്കുന്നതിന്‍റെയും പിന്നീട് പിന്നീട് മൃഗസ്നേഹികളാണെന്ന് അവകാശപ്പെടുന്നതിന്‍റെയും വീഡിയോകൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് താൻ കണ്ടിട്ടുണ്ടെന്ന് സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
"വളരെ ഉച്ചത്തിൽ സംസാരിക്കുന്ന ഒരു ന്യൂനപക്ഷവും നിശബ്ദമായി കഷ്ടപ്പെടുന്ന ഭൂരിപക്ഷവുമുണ്ട്." ഡൽഹി-എൻസിആറിലെ തെരുവ് നായകള മാറ്റിപ്പാർപ്പിക്കണമെന്ന സുപ്രിം കോടതി ഉത്തരവിനെ പിന്തുണച്ചുകൊണ്ട് തുഷാർ മേത്ത പറഞ്ഞു. ഒരു വര്‍ഷം 37 ലക്ഷം പേര്‍ക്കും പ്രതിദിനം 10, 000 പേര്‍ക്കും തെരുവ് നായയുടെ കടിയേൽക്കുന്നുണ്ടെന്ന് മേത്തയെ ഉദ്ധരിച്ച് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരും മൃഗങ്ങളെ വെറുക്കുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരുവുനായകളെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ രണ്ടംഗ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ പിന്നാലെ വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് ഹരജി വിട്ടത്. സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് ജെ.ബി. പർദ്ദിവാലയുടെതായിരുന്നു നിർണായക ഉത്തരവ്.
തെരുവ് നായകളെ പിടികൂടുന്നതിനിടയിൽ, മൃഗസ്നേഹികൾ തടസപ്പെടുത്താൻ പാടില്ല. തടസപ്പെടുത്തിയാൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു . ഡൽഹി കൂടാതെ ഉത്തർപ്രദേശിലെ ഗാസിയാബാദ്, നോയിഡ നഗരങ്ങളിലും ഹരിയാനയിലെ ഗുരു ഗ്രാമിലും ബാധകമാകുന്ന രീതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
Adjust Story Font
16

