10 വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് ന്യൂഡൽഹിയിൽ
ഇന്ത്യയും യുഎഇയും സംയുക്തമായി അധ്യക്ഷത വഹിക്കും

ന്യൂഡൽഹി: ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ രണ്ടാമത് യോഗം (IAFMM) ഇന്ന് ന്യൂഡൽഹിയിൽ. അറബ് ലോകവുമായുള്ള വലിയ നയതന്ത്ര ഇടപെടലാണ് യോഗത്തിലൂടെയുണ്ടാകുക. യോഗത്തിൽ ഇന്ത്യയും യുഎഇയും സംയുക്തമായി അധ്യക്ഷത വഹിക്കും. അറബ് ലീഗ് അംഗരാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും അറബ് ലീഗിന്റെ സെക്രട്ടറി ജനറലും യോഗത്തിൽ പങ്കെടുക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യോഗം നടക്കുന്നത്, 2016 ൽ ബഹ്റൈനിലായിരുന്നു ആദ്യ യോഗം.
ആദ്യ യോഗത്തിൽ, സഹകരണം, സമ്പദ്വ്യവസ്ഥ, ഊർജം, വിദ്യാഭ്യാസം, മാധ്യമം, സംസ്‌കാരം എന്നിങ്ങനെ അഞ്ച് മുൻഗണനാ മേഖലകൾ മന്ത്രിമാർ നിശ്ചയിച്ചിരുന്നു. കൂടാതെ ഈ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നിർദേശിക്കുകയും ചെയ്തു. ഈ അടിത്തറയിലാകും രണ്ടാമത്തെ യോഗത്തിലെ ചർച്ചകൾ. ഇന്ത്യ-അറബ് പങ്കാളിത്തം വികസിപ്പിക്കുന്നൽ യോഗം ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യ-അറബ് ഫോറിൻ മിനിസ്‌റ്റേഴസ് മീറ്റിങ് (IAFMM) ഈ പങ്കാളിത്തത്തെ നയിക്കുന്ന ഏറ്റവും ഉയർന്ന സംവിധാനമാണ്. 2002 മാർച്ചിൽ ഇന്ത്യയും ലീഗ് ഓഫ് അറബ് സ്റ്റേറ്റ്‌സും (എൽഎഎസ്) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചാണ് ഈ സംവിധാനം ഔദ്യോഗികമായി സ്ഥാപിച്ചത്.
Adjust Story Font
16

