Quantcast

വിവാഹപ്പന്തലിലേക്ക് അപ്രതീക്ഷിത അതിഥിയായി എത്തി മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്; വധുവിന് 10 രൂപ സമ്മാനം, അസ്സമിൽ നിന്നുള്ള സ്നേഹകാഴ്ച

വേദിയിൽ വധുവും സുഹൃത്തുക്കളും നിൽക്കുമ്പോഴാണ് മുഷിഞ്ഞ വസ്ത്രം ധരിച്ച മനരഞ്ജൻ എന്ന യുവാവ് അവിടേക്ക് വരുന്നത്

MediaOne Logo
വിവാഹപ്പന്തലിലേക്ക് അപ്രതീക്ഷിത അതിഥിയായി എത്തി മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്; വധുവിന് 10 രൂപ സമ്മാനം, അസ്സമിൽ നിന്നുള്ള സ്നേഹകാഴ്ച
X

ദിസ്പൂര്‍: അസ്സമിലെ ഒരു വിവാഹവേദിയിൽ നിന്നുള്ള ഒരു ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയ്ക്കുകയാണ്. ഒരു കല്യാണ ആഘോഷത്തിനിടയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് ആ വിവാഹവിരുന്നിന്‍റെ മാത്രമല്ല, വീഡിയോ കാണുന്നവരുടെയെല്ലാം ഹൃദയം നിറച്ചുകൊണ്ടാണ് വേദി വിട്ടത്.

വേദിയിൽ വധുവും സുഹൃത്തുക്കളും നിൽക്കുമ്പോഴാണ് മുഷിഞ്ഞ വസ്ത്രം ധരിച്ച മനരഞ്ജൻ എന്ന യുവാവ് അവിടേക്ക് വരുന്നത്. ക്ഷണിക്കാതെ എത്തിയ അതിഥിയാണെങ്കിലും വീട്ടുകാര്‍ യുവാവിനെ സനേഹത്തോടെ സ്വീകരിക്കുകയും ഭക്ഷണം നൽകുകയും ചെയ്തു. യുവാവിന്‍റെ അസ്വഭാവികമായ പെരുമാറ്റം കണ്ട് ആരും അവനെ കൗതുകത്തോടെ നോക്കിയല്ല. ഒരു സാധാരണ വ്യക്തിയെപ്പോലെയാണ് മറ്റ് അതിഥികളും ആതിഥേയരും മനരഞ്ജനോട് പെരുമാറിയത്.

ഭക്ഷണം കഴിഞ്ഞ ശേഷം വധുവിന് സമ്മാനം കൊടുക്കാനും യുവാവ് മറന്നില്ല. യാതൊരു മടിയും കൂടാതെ തന്‍റെ കയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന പത്തുരൂപയുടെ നോട്ട് അവൻ വധുവിന് നേരെ നീട്ടുകയായിരുന്നു. വധു ആ സമ്മാനം ഏറെ സന്തോഷത്തോടെയും ബഹുമാനത്തോടെയും സ്വീകരിച്ചു. തുടർന്ന് യുവാവ് അവിടെനിന്ന് നടന്നുപോകുന്നതും വീഡിയോയിൽ കാണാം.

തനിക്കുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ പെൺകുട്ടിയുടെ മംഗളജീവിതത്തിനായി സമ്മാനിച്ച ആ വലിയ മനസിന് മുന്നിൽ സോഷ്യൽ മീഡിയ ഒന്നടങ്കം കൈയടിക്കുകയാണ്. 'ഇതാണ് യഥാർL കോടീശ്വരൻ', 'വിലമതിക്കാനാകാത്ത സമ്മാനം' എന്നിങ്ങനെ നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

TAGS :

Next Story