Quantcast

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസിയുടെ പരിഭാഷക

മെസിയോടൊപ്പമുള്ള രാഹുൽ ഗാന്ധിയും നടപ്പും സംസാരവുമൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമാണ്

MediaOne Logo

Web Desk

  • Published:

    15 Dec 2025 2:35 PM IST

രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസിയുടെ പരിഭാഷക
X

ഹൈദരാബാദ്: 'മെസിപ്പനി'യിലാണ് രാജ്യം. ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ചയാണ് മെസി രാജ്യത്ത് എത്തിയത്. കൊൽക്കത്തയിലായിരുന്നു ആദ്യ സന്ദർശനം. അവിടം മുതൽ മെസിയുടെ ഓരോ നീക്കങ്ങളും സോഷ്യൽ മീഡിയകളിൽ റീലുകളായും ഷോട്ട് വീഡിയോകളായും തരംഗമാണ്.

കൊൽക്കത്തയിൽ നിന്ന് മെസി നേരെ പോയത് ഹൈദരാബാദിലേക്കാണ്. അവിടെ മെസിയെ കാണാനും സംസാരിക്കാനുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു. മെസിയോടൊപ്പമുള്ള രാഹുൽ ഗാന്ധിയും നടപ്പും സംസാരവുമൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇതിനിടെ മെസിയുടെ പരിഭാഷകയ്ക്ക് പറ്റിയൊരു അമളിയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടി. രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നാണ് ട്രാന്‍സിലേറ്റര്‍ വിശേഷിപ്പിച്ചത്.

ഉപ്പൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെ സ്പാനിഷിലാണ് മെസി അഭിസംബോധന ചെയ്തത്. ഇതിന്റെ ട്രാൻസിലേഷൻ നിർവഹിക്കുന്നതിനിടെയാണ് പരിഭാഷക രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചത്. പരിപാടി കണ്ടവർക്കത് പെട്ടെന്ന് തിരിച്ചറിയാനും കഴിഞ്ഞില്ല. ഉപ്പൽ സ്റ്റേഡിയത്തിലെ ഓരോ പരിപാടിക്കും മെസിക്കൊപ്പം രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു.

ഇതിനിടെ രാഹുൽ ഗാന്ധിക്ക് സ്പാനിഷും അറിയുമോ എന്ന തരത്തിലുള്ള കമന്റുകളും പ്രവഹിക്കാൻ തുടങ്ങി. മെസിയുമായി രാഹുൽ ഗാന്ധി സംസാരിക്കുന്നതിന്റെ വീഡിയോക്ക് താഴെയായിരുന്നു കമന്റ് മുഴുവനും. മെസിക്ക് ഇംഗ്ലീഷ് അറിയില്ലെന്നാണ് പൊതുവെ പറയാറ്. അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധി സ്പാനിഷിലാകും സംസാരിച്ചത് എന്നാണ് പല കമന്റുകളും. അതേസമയം ഹൈദരാബാദ് സന്ദർശത്തിന് ശേഷം മെസി പോയത് മുംബൈയിലേക്കാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെടെയുള്ളവർ അവിടെ മെസിയെ കാണാനും ചർച്ചക്കുമായി എത്തിയിരുന്നു. ഡൽഹിയിലാണിപ്പോൾ മെസിയുള്ളത്.

TAGS :

Next Story