പ്രായപൂർത്തിയാകാത്ത മകളെ കൂട്ട ബലാത്സംഗം ചെയ്യാൻ ഒത്താശ ചെയ്തു; ബിജെപി നേതാവായ അമ്മയും കാമുകനും അറസ്റ്റിൽ
ഹരിദ്വാറിലെ ബിജെപി നേതാവായ അനാമിക ശർമയേയും കാമുകനായ സുമിത് പത്വാളിനെയും സുഹൃത്തുക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ലഖ്നോ: പ്രായപൂർത്തിയാകാത്ത മകൾ ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ ബിജെപി നേതാവായ അമ്മയും അവരുടെ കാമുകനും അറസ്റ്റിൽ. ഹരിദ്വാറിലെ ബിജെപി നേതാവായ അനാമിക ശർമയേയും കാമുകനായ സുമിത് പത്വാളിനെയും സുഹൃത്തുക്കളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. അമ്മയ്ക്കൊപ്പമായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടി അച്ഛനോട് താൻനേരിടുന്ന ക്രൂരതവിവരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അദേഹം പൊലീസിൽ പരാതി നൽകുകയായിരുന്നു.
കാമുകനെയും അമ്മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതതോടെയാണ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കാൻ അമ്മ വിട്ടുകൊടുത്തതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നത്. കാമുകനും സുഹൃത്തുക്കളും പലതവണയാണ് പെൺകുട്ടികളെ കൂട്ട ബലാത്സംഗം ചെയ്തത്. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് സ്ഥിരീകരിച്ചു.
‘അമ്മയുടെ കാമുകനും മുപ്പത് വയസ്സുള്ള അയാളുടെ സുഹൃത്തുക്കളും ചേർന്ന് പലതവണ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. 13 വയസ്സുകാരിയെയാണ് അമ്മയുടെ ഒത്താശയോടെയാണ് കാമുകനും സുഹൃത്തുക്കളും ചേർന്ന് ലൈംഗികമായി ചൂഷണംചെയ്തത്. ലൈംഗികമായി പീഡിപ്പിക്കാൻ പ്രതികൾക്ക് അനുവാദം നൽകിയത് അമ്മയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയായ യുവതിക്ക് നിലവിൽ പാർട്ടിയുമായി ബന്ധമില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.
Adjust Story Font
16

