മഹാരാഷ്ട്രയിൽ മുസ്‌ലിം സംവരണം റദ്ദാക്കിയത് ബിജെപിയുടെ 'റമദാൻ സമ്മാനം', വെറുപ്പാണ് അവരുടെ രാഷ്ട്രീയം: എം.കെ സ്റ്റാലിൻ
രാജ്യത്താകമാനം ബിജെപി എന്താണ് ചെയ്യാൻ പോകുന്നത് എന്നതിന്റെ ബ്ലൂപ്രിന്റാണ് മഹാരാഷ്ട്രയിൽ കണ്ടതെന്നും സ്റ്റാലിൻ പറഞ്ഞു

- Updated:
2026-02-19 14:38:15.0

ചെന്നൈ: മഹാരാഷ്ട്രയിൽ മുസ്‌ലിം സംവരണം റദ്ദാക്കിയതിൽ ബിജെപിക്കെതിരെ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രാജ്യത്താകമാനം ബിജെപി നടപ്പാക്കാൻ പോകുന്നത് എന്താണ് എന്നതിന്റെ ബ്ലൂ പ്രിന്റാണ് മഹാരാഷ്ട്രയിൽ കണ്ടത്. അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാർ ആണ് 2014ൽ പിന്നാക്ക മുസ്‌ലിംകൾക്ക് അഞ്ച് ശതമാനം സംവരണം ഏർപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മരണത്തിന്റെ ദുഃഖം മാറുന്നതിന് മുമ്പ് ബിജെപി അത് ഇല്ലാതാക്കിയെന്നും സ്റ്റാലിൻ എക്‌സ് പോസ്റ്റിൽ പറഞ്ഞു.
ഇത് മുസ്‌ലിംകൾക്കുള്ള ബിജെപിയുടെ റമദാൻ സമ്മാനമാണോയെന്ന് സ്റ്റാലിൻ ചോദിച്ചു. എൻഡിഎ ഒരിക്കലും തമിഴ്‌നാട്ടിൽ അധികാരത്തിൽ വരരുതെന്ന് താൻ പറയുന്നത് ഇതുകൊണ്ടാണ്. അവർ അധികാരത്തിലെത്തിയാൽ നമ്മൾ വലിയ പോരാട്ടത്തിലൂടെ നേടിയെടുത്ത സംവരണം ഇല്ലാതാക്കും. അവർക്ക് വികസനത്തിന്റെ രാഷ്ട്രീയം അറിയില്ല. വെറുപ്പും മതഭ്രാന്തുമാണ് അവരുടെ രാഷ്ട്രീയമെന്നും സ്റ്റാലിൻ പറഞ്ഞു.
மகாராஷ்டிராவில் பிற்படுத்தப்பட்ட முஸ்லீம்களுக்கான இடஒதுக்கீட்டை நீக்கிய பா.ஜ.க!
— M.K.Stalin - தமிழ்நாட்டை தலைகுனிய விடமாட்டேன் (@mkstalin) February 19, 2026
இதைத்தான் இந்தியா முழுவதும் செய்யத் துடிக்கிறார்கள்.
அண்மையில் மறைந்த மகாராஷ்டிர துணை முதலமைச்சர் திரு. அஜித் பவார் அவர்கள் 2014-இல் பிற்படுத்தப்பட்ட முஸ்லீம்களுக்கு 5% இடஒதுக்கீடு அளிக்கும் முடிவை… pic.twitter.com/6yIog2jWle
Adjust Story Font
16
