Quantcast

ക്ലാസ് മുറിയില്‍ അപ്രതീക്ഷിതമായി സ്റ്റാലിന്‍ ; വിദ്യാര്‍ഥികള്‍ക്കൊപ്പം ബെഞ്ചിലിരുന്ന് ക്ലാസ് കേട്ടു, ചിത്രം വൈറല്‍

വലിയൊരിടവേളക്ക് ശേഷം തമിഴ്‌നാട്ടിൽ സ്‌കൂളുകൾ ഇന്നാണ് തുറന്നത്

MediaOne Logo

Web Desk

  • Updated:

    2022-06-13 12:46:57.0

Published:

13 Jun 2022 12:43 PM GMT

ക്ലാസ് മുറിയില്‍ അപ്രതീക്ഷിതമായി സ്റ്റാലിന്‍ ; വിദ്യാര്‍ഥികള്‍ക്കൊപ്പം ബെഞ്ചിലിരുന്ന് ക്ലാസ് കേട്ടു, ചിത്രം വൈറല്‍
X

തിരുവള്ളൂര്‍: വലിയൊരിടവേളക്ക് ശേഷം തമിഴ്‌നാട്ടിൽ സ്‌കൂളുകൾ തിങ്കളാഴ്ച തുറന്നു. സംസ്ഥാനത്ത് പ്രവേശനോത്സവം തകൃതിയായി നടക്കുക്കയാണ് . തിരുവള്ളൂർ ജില്ലയിലെ ഗവർമെന്‍റ് ആദി ദ്രാവിഡർ വെൽഫയർ സ്‌കൂളിലാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.

പരിപാടികൾക്കൊക്കെ ശേഷം സ്‌കൂൾ സന്ദർശിക്കുന്നതിനിടെ സ്റ്റാലിന്‍ അപ്രതീക്ഷിതമായി ഒരു ക്ലാസ് മുറിയിൽ പ്രവേശിച്ചു. ഈ സമയം അധ്യാപിക ക്ലാസെടുത്തു കൊണ്ടിരിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കണ്ടതും വിദ്യാർഥികളും അധ്യാപികയും ഒന്നു പകച്ചു. പിന്നീട് വിദ്യാർഥികൾക്കൊപ്പം ബെഞ്ചിലിരുന്ന മുഖ്യമന്ത്രി അൽപ്പസമയം ക്ലാസ് കേട്ടു. ടീച്ചറോടും കുട്ടികളോടും കുശലാന്വേഷണം നടത്തിയതിന് ശേഷമാണ് മുഖ്യമന്തി ക്ലാസ് മുറി വിട്ടത്.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. സ്‌കൂളിലെ ശുചിമുറിയും പാചകപ്പുരയും സന്ദർശിച്ച ശേഷമാണ് സ്റ്റാലിന്‍ സകൂള്‍ വിട്ടത്. ക്ലാസ് മുറിയിൽ വിദ്യാർഥികൾക്കൊപ്പമിരിക്കുന്ന സ്റ്റാലിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്.

TAGS :

Next Story