Quantcast

മോദി സംസ്ഥാനങ്ങളെ മുനിസിപ്പാലിറ്റികളെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് എംകെ സ്റ്റാലിൻ

പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിന്ന് ബി.​ജെ.പിയെ പരാജയപ്പെടുത്തിയാൽ ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും മാനിക്കുന്ന ഒരു ഇന്ത്യ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-02-09 06:37:57.0

Published:

9 Feb 2024 5:00 AM GMT

MK Stalin
X

ചെന്നൈ: പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങളെ മുനിസിപ്പാലിറ്റികളെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലമതിക്കുന്നില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

ഇതിന് ജനങ്ങളോട് ബിജെപി സർക്കാർ ഉത്തരം പറയേണ്ടിവരും. മുമ്പ് പ്രധാനമന്ത്രിമാർ സംസ്ഥാനങ്ങളെയും അവിടുത്തെ ജനങ്ങളെയും ബഹുമാനിച്ചിരുന്നു. എന്നാൽ മോദി വന്നതിന് ശേഷം സംസ്ഥാനങ്ങളെ മുനിസിപ്പാലിറ്റികളെപ്പോലെയാണ് പരിഗണിക്കുന്നത്. സംസ്ഥാനങ്ങളെയും മുഖ്യമന്ത്രിമാരെയും മോദിക്ക് ഇഷ്ടമല്ലെന്നും സ്റ്റാലിൻ പറഞ്ഞു.

നരേന്ദ്ര മോദി സംസ്ഥാനങ്ങളുടെ അവകാശങ്ങൾ വെട്ടിച്ചുരുക്കി ഫണ്ട്, വിദ്യാഭ്യാസം, നിയമം എന്നിവയ്ക്ക് മേലുള്ള അധികാരം എടുത്തുകളഞ്ഞു.ഇത് ഒരു വ്യക്തിക്ക് ഓക്സിജൻ നഷ്ടപ്പെടുന്നതിന് തുല്യമാണ്.

മോദി സർക്കാരിൻ്റെ നടപടികളെ തമിഴ്നാട് ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ എല്ലാ സംസ്ഥാനങ്ങളും നിർബന്ധിതരാണ്. ജിഎസ് ടി നടപ്പാക്കിയതിന് ശേഷം സംസ്ഥാനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുകയാണ്. എന്നാൽ ആ പ്രശ്നം പരിഹരിക്കുന്നതിനുപകരം, പൊതുജനക്ഷേമ പദ്ധതികൾക്കായി ഉപയോഗിക്കേണ്ട വായ്പകൾ വാങ്ങുന്നതിൽ നിന്ന് സംസ്ഥാനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയാണ് കേ​ന്ദ്രം. സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ പ്രവർത്തനങ്ങൾ മുടക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.

കേന്ദ്ര അവഗണനയ്ക്കെതിരെ എല്ലാ പാർട്ടികളും പ്രതി​ഷേധിക്കണം. ഇൻഡ്യ മുന്നണി പാർട്ടികൾ ഒരുമിച്ച് നിന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തിയാൽ ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും മാനിക്കുന്ന ഒരു ഇന്ത്യ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story