Quantcast

അധികൃതരിൽ നിന്ന് മറയ്ക്കാനായി തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി; എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു

എക്സ്റേ പരിശോധനയിൽ വയറിൽ മൊബൈൽ ഫോൺ കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    19 Jan 2022 2:10 PM GMT

അധികൃതരിൽ നിന്ന് മറയ്ക്കാനായി തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി; എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു
X

ജയിൽ അധികൃതരിൽ നിന്നും മറയ്ക്കാനായി തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട തടവുകാരനെ പിന്നീട് ആശുപത്രിയിലെത്തിച്ച് എൻഡോസ്‌കോപ്പിയിലൂടെ മൊബൈൽ പുറത്തെടുക്കുകയായിരുന്നു.

തിഹാർ ജയിലിലായിരുന്നു സംഭവം. ഏഴു സെന്റിമീറ്റർ നീളവും മൂന്നു സെന്റിമീറ്റർ വീതിയുമുള്ള മൊബൈലാണ് തടവുകാരൻ വിഴുങ്ങിയത്. ജയിൽ അധികൃതരെ കണ്ടതോടെ അവരിൽ നിന്നും മറയ്ക്കാനാണ് ഫോൺ വിഴുങ്ങിയത്.

തടവുകാരനെ പിന്നീട് ഡൽഹി ജിബി പന്ത് ആശുപത്രിയിലെത്തിച്ചു. എക്സ്റേ പരിശോധനയിൽ വയറിൽ മൊബൈൽ ഫോൺ കണ്ടെത്തി. തുടർന്ന് എൻഡോസ്‌കോപ്പി വഴി വായിലൂടെ മൊബൈൽ പുറത്തെത്തിക്കുകയായിരുന്നു.

TAGS :

Next Story