Quantcast

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുഹ്‌സിന കിദ്വായ് അന്തരിച്ചു

പുലര്‍ച്ചെ നാല് മണിയോടെ നോയിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-04-08 04:52:40.0

Published:

8 April 2026 9:11 AM IST

Mohsina Kidwai passed away
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്‌സിന കിദ്വായ് (94) അന്തരിച്ചു. പുലര്‍ച്ചെ നാല് മണിയോടെ നോയിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

മൂന്ന് തവണ ലോക്‌സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവുമായിരുന്ന മുഹ്‌സിന കിദ്വായ് കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി, ഗതാഗത മന്ത്രി, ആരോഗ്യ കുടുംബക്ഷേമ മന്ത്രി എന്നീ പദവികള്‍ വഹിച്ചിരുന്നു. ഒരു കാലത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ കരുത്തുറ്റ വനിതയായിരുന്ന മുഹ്‌സിന കിദ്വായ് 2016 മുതലാണ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നത്. സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന മുഹ്‌സിന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു.

1932ല്‍ യുപിയിലെ ബാരാബാങ്കിയിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അലിഗഢിലെ വുമണ്‍സ് കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റും മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും നേടി. 1950ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായ മുഹ്‌സിന 1960-ല്‍ ഉത്തര്‍ പ്രദേശ് നിയമസഭ കൗണ്‍സില്‍ അംഗമായതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.

TAGS :

Next Story