Quantcast

ബിഹാറിൽ ജൻ സുരാജ് പാർട്ടിനേതാവിന്റെ കൊലപാതകം: മുന്‍ എംഎല്‍എയും ജെഡിയു സ്ഥാനാർഥിയുമായ അനന്ത് സിംഗ് അറസ്റ്റിൽ

മൊഖാമ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് ജൻ സ്വരാജ് പാർട്ടി നേതാവ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2025-11-02 03:52:49.0

Published:

2 Nov 2025 7:16 AM IST

ബിഹാറിൽ ജൻ സുരാജ് പാർട്ടിനേതാവിന്റെ കൊലപാതകം: മുന്‍ എംഎല്‍എയും ജെഡിയു സ്ഥാനാർഥിയുമായ അനന്ത് സിംഗ് അറസ്റ്റിൽ
X

ന്യൂഡല്‍ഹി: ബിഹാറിൽ ജൻ സുരാജ് പാർട്ടിനേതാവിന്റെ കൊലപാതകത്തിൽ ജെഡിയു സ്ഥാനാർഥി അറസ്റ്റിൽ. അനന്ത്‌ സിംഗിനെയാണ് ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തത്. മൊഖാമ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് ജൻ സ്വരാജ് പാർട്ടി നേതാവ് കൊല്ലപ്പെട്ടത്. വാഹനത്തിൽ എത്തിയ സംഘം ധുലാർ ചന്ദ് യാദവ് സഞ്ചരിച്ച വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് വാഹനം ഇടിപ്പിക്കുകയും ആയിരുന്നു.

സംഭവത്തിന് പിന്നാലെ ജെഡിയു നേതാവ് അനന്ത്‌ സിംഗിനെതിരെ ആരോപണവും ഉയർന്നിരുന്നു.ഇന്നലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.തലസ്ഥാനത്ത് നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ബാർഹിലെ വീട്ടിൽ നിന്നാണ് അദ്ദേഹം അറസ്റ്റിലായത്.സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന മണികാന്ത് താക്കൂർ, രഞ്ജിത് റാം എന്നീ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.നിരവധി തവണ എംഎൽഎ ആയിട്ടുള്ള അനന്ത്‌ സിംഗിന്‍റെ ഭാര്യ നീലം ദേവി നിലവിൽ മൊകാമ സീറ്റിനെ പ്രതിനിധീകരിക്കുന്നുണ്ട്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ ഇന്നലെ കേന്ദ്ര തിരുനൽപ്പ് കമ്മീഷൻ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ഉത്തരവും ഇട്ടിട്ടുണ്ട്.

അതിനിടെ പ്രധാനമന്ത്രിയെയും അമിത് ഷായെയും പരോക്ഷമായി വിമർശിച്ച് തേജസ്വി യാദവ് വീണ്ടും രംഗത്തുവന്നു. റിമോട്ട് കൺട്രോളർമാർ അല്ല ബിഹാർ ഭരിക്കേണ്ടത് എന്നാണ് വിമർശനം.അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിലെ മൂന്നിടങ്ങളിൽ റാലി നടത്തും. ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് തുടരുകയാണ്. അവസാനഘട്ടത്തിൽ ജനകീയ പ്രഖ്യാപനങ്ങളിലൂടെ സ്ത്രീകളുടെയും പ്രായമായവരുടെയും വോട്ടുറപ്പിക്കാനാണ് മുന്നണികളുടെ നീക്കം.

TAGS :

Next Story