Quantcast

ഭിന്നശേഷിക്കാർക്കുള്ള പണം പോലും സ്വന്തം പോക്കറ്റിലാക്കി; സമാജ്‍വാദി പാർട്ടിയെ കടന്നാക്രമിച്ച് യോഗി ആദിത്യനാഥ്

ബി.ജെ.പി സർക്കാർ അധികാരത്തിലിരുന്ന അഞ്ചുവർഷത്തിനിടെ 700 ക്ഷേത്രങ്ങളും തീർത്ഥങ്ങളും നവീകരിച്ചു

MediaOne Logo

Web Desk

  • Published:

    7 Feb 2022 2:01 AM GMT

ഭിന്നശേഷിക്കാർക്കുള്ള പണം പോലും സ്വന്തം പോക്കറ്റിലാക്കി; സമാജ്‍വാദി പാർട്ടിയെ കടന്നാക്രമിച്ച് യോഗി ആദിത്യനാഥ്
X

സമാജ്‍വാദി പാർട്ടി (എസ്പി) അധികാരത്തിലിരിക്കുമ്പോൾ വിധവാ പെൻഷനും ഭിന്നശേഷിക്കാർക്കുള്ള ധനസഹായവും വകമാറ്റി ചെലവഴിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സഹായം നൽകേണ്ട ഉദ്യോഗസ്ഥർ തന്നെ ആ പണം പങ്കിട്ടെടുക്കുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. മന്ത് അസംബ്ലി നിയോജക മണ്ഡലത്തിലെ ടെന്റിഗാവിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി.ബി.ജെ.പി സർക്കാർ വിധവകൾക്കും ഭിന്നശേഷിക്കാർക്കും 12,000 രൂപ വാർഷിക പെൻഷൻ നൽകി വരുന്നു.

എസ്.പിയുടെ ഭരണകാലത്ത് വ്യാപക അഴിമതിയും സുരക്ഷ വീഴ്ചകളുമായിരുന്നു. കോസി കലാനിലെ കലാപം, ആഗ്ര, ബുലന്ദ്ഷഹർ എന്നിവിടങ്ങളിലെ കലാപങ്ങൾ, ജവഹർ ബാഗിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട കൂട്ടക്കൊല ഇവയെല്ലാം ഈ ഭരണകാലത്ത് നടന്നതാണ്. എസ്.പി സർക്കാരിന്റെ കാലത്ത് അലഹബാദിലെ കുംഭം കെടുകാര്യസ്ഥതയ്ക്ക് മാത്രമായിരുന്നു അറിയപ്പെട്ടിരുന്നത്.

എന്നാൽ ബി.ജെ.പി ഭരണത്തിന് കീഴിൽ കാര്യക്ഷമമായ പെരുമാറ്റത്തിന് അന്താരാഷ്ട്ര തലത്തിൽ തന്നെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു. ബി.ജെ.പി സർക്കാർ അധികാരത്തിലിരുന്ന അഞ്ചുവർഷത്തിനിടെ 700 ക്ഷേത്രങ്ങളും തീർത്ഥങ്ങളും നവീകരിച്ചു.രാജ്യം കോവിഡ് മഹാമാരിയുടെ പിടിയിലായിരിക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ സാഹചര്യം കാര്യക്ഷമമായി കൈകാര്യം ചെയ്തതിലൂടെ ആളുകളുടെ ജീവൻ രക്ഷിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

മന്ത് നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി രാജേഷ് ചൗധരിയെയും ആദിത്യനാഥ് പരിചയപ്പെടുത്തി.ഉത്തര്‍പ്രദേശിലെ 403 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടമായാണ് നടക്കുന്നത്.മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.

TAGS :

Next Story