Quantcast

കള്ളപ്പണം വെളുപ്പിക്കൽ; നടി രാകുൽപ്രീത് സിങ്ങിന് ഇ.ഡി നോട്ടീസ്

മറ്റൊരു നടിയെയും തെലങ്കാനയിലെ എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡിയെയും ഇതേ കേസുമായി ബന്ധപ്പെട്ട് ഇ.ഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-12-16 10:30:24.0

Published:

16 Dec 2022 3:57 PM IST

കള്ളപ്പണം വെളുപ്പിക്കൽ; നടി രാകുൽപ്രീത് സിങ്ങിന് ഇ.ഡി നോട്ടീസ്
X

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി രാകുൽപ്രീത് സിങ്ങിന് ഇ.ഡി നോട്ടീസ്. മയക്കുമരുന്ന് ഇടപാടിലെ കള്ളപ്പണക്കേസിലാണ് നോട്ടീസ്.

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ.ഡി നിർദേശം. മറ്റൊരു നടിയെയും തെലങ്കാനയിലെ എംഎൽഎ പൈലറ്റ് രോഹിത് റെഡ്ഡിയെയും ഇതേ കേസുമായി ബന്ധപ്പെട്ട് ഇ.ഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് രാകുൽ പ്രീത് സിങിനെ ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.

TAGS :

Next Story